പരപ്പനങ്ങാടി -നാടുകാണി പാത നവീകരണത്തിലെ അഴിമതി; പിഡബ്ല്യുഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

പരപ്പനങ്ങാടി: പരപ്പനങ്ങാടിനാടുകാണി പാത നവീകരണ പ്രവൃത്തിയില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥക്കും അഴിമതിക്കുമെ തിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി പി.ഡബ്ല്യൂ.ഡി (റോഡ്സ്) ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
പാത നവീകരണത്തിന്റെ ഭാഗമായ കക്കാട് മുതല്‍ പാലത്തിങ്ങല്‍ ഭാഗം വരെയുള്ള ഭാഗങ്ങളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാത്തതിലും, ഉദ്യോഗസ്ഥ അഴിമതിയിലും ഒന്‍പത് മീറ്റര്‍ ടാറിംങും ഡ്രൈനേജ് കം ഫൂട്ട്പാത്തും നിര്‍മിക്കാത്തതിലും കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥ നിലപാടിലും പ്രതിഷേധിച്ചായിരുന്നു സമരം. തിരൂരങ്ങാടി ഭാഗത്തെ ഡ്രൈനേജിന് മുകളിലെ സ്ലാബുകള്‍ പൊട്ടിപ്പൊ ളിഞ്ഞത് ഉടന്‍ നന്നാക്കണമെന്നും അമ്പലപ്പടി മുതല്‍ തിരൂരങ്ങാടി വരെ സര്‍വ്വെ നടത്തി ബൗണ്‍ട്രി സ്റ്റോണുകള്‍ സ്ഥാപിക്കണമെന്നും സമരക്കാര്‍ ആവശ്യപെട്ടു.പരപ്പനങ്ങാടി നഗരസഭാ കാര്യാലയ പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് കോടതിക്ക് സമീപം പോലീസ് തടഞ്ഞു. എം.പി. സ്വാലിഹ് തങ്ങള്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പി. റാബിയത്ത്, അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ യാസീന്‍ തിരൂരങ്ങാടി സ്വഗതവും സലാം മനരിക്കല്‍ നന്ദിയും പറഞ്ഞു. പ്രതിഷേധ മാര്‍ച്ചിന് ടി.അബ്ദുറഹീം, മൊയ്തീന്‍കുട്ടി തിരൂരങ്ങാടി, ആബിദ് ചെമ്മാട്, എം.എന്‍ അലി, ഷാഫി മനരിക്കല്‍,അസൈനാര്‍, നാസര്‍ പതിനാറുങ്ങല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

RELATED STORIES
കാണാതായ എട്ട് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
18 May 2022 5:50 PM GMTകോണ്‍ക്രീറ്റ് സ്ലാബുകള്‍ നീക്കണം: മനുഷ്യാവകാശ കമ്മീഷന്
18 May 2022 1:14 PM GMTഗ്യാന്‍വാപിയെ ബാബരി ആക്കാന്‍ അനുവദിക്കില്ല: മുസ്തഫ കൊമ്മേരി
17 May 2022 6:26 PM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനക്കെതിരെ കൊയിലാണ്ടിയില്‍ എസ്ഡിപിഐ...
17 May 2022 1:43 PM GMTകൂളിമാട് പാലത്തില്‍ നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധന...
17 May 2022 10:13 AM GMTകോഴിക്കോട് ഗൃഹോപകരണ വില്പനശാലയില് തീപ്പിടിത്തം
16 May 2022 10:43 AM GMT