- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളും നിബന്ധനകളും
കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ 50 കൊവിഡ് കേസില്‍ കൂടുതലുള്ള വാര്‍ഡുകളും നഗരസകളിലും ഗ്രാമപഞ്ചായത്തുകളിലും 30 കൊവിഡ് കേസില്‍ കൂടുതലുള്ള വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി
കോഴിക്കോട്: കൊവിഡ് വ്യാപനം കര്‍ശനമായി തടയുന്നതിന് കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ 50 കൊവിഡ് കേസില്‍ കൂടുതലുള്ള വാര്‍ഡുകളും നഗരസകളിലും ഗ്രാമപഞ്ചായത്തുകളിലും 30 കൊവിഡ് കേസില്‍ കൂടുതലുള്ള വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ജില്ലാ കലക്ടര്‍ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി.
കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച വര്‍ഡുകള്‍
കോഴിക്കോട് കോര്‍പറേഷനിലെ വാര്‍ഡ് 3, 4, 7, 9, 12, 13, 16, 25, 50, 60. അത്തോളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, 13. അരിക്കുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3. ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13. ചോറോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13. കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, 5. കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 20. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1, 3, 13. കൂത്താളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6. കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3, 4. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1, 7, 12, 13. മടവൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12,13. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12. നന്മണ്ട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 19. പയ്യോളി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 5. പുറമേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15. തിക്കോടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14. ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6, 21, വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫിസുകള്‍ , ആരോഗ്യവകുപ്പ്, പോലിസ്, ഹോം-ഗാര്‍ഡ്, ഫയര്‍ ആന്റ് റസ്‌ക്യൂ, എക്‌സൈസ്, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, പാല്‍ സംഭരണം -വിതരണം, പാചകവാതക വിതരണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുവിതരണ വകുപ്പ്, എടിഎം, അക്ഷയ സെന്ററുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം.
ദുരന്തനിവാരണ പ്രവര്‍ത്തികള്‍ തടസ്സം കൂടാതെ നടത്തുന്നതിനായി ജില്ലാ നിര്‍മ്മിതികേന്ദ്ര, പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പുകളെ കണ്ടെയിന്‍മെന്റ് സോണില്‍നിന്നും ഒഴിവാക്കി. ഈ വകുപ്പുകളിലെ ജീവനക്കാര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ബന്ധപ്പെട്ട പരിശോധനാ ഉദ്യോഗസ്ഥരെ കാണിച്ച് യാത്രാനുമതി വാങ്ങണം.
ദേശസാൽകൃത ബാങ്കുകൾ, സഹകരണ ബാങ്കുകള്‍ എന്നിവ 10 മണി മുതല്‍ നാല് മണിവരെ അമ്പത് ശതമാനമോ അതില്‍ കുറവോ ആളുകളെ വച്ച് പ്രവര്‍ത്തിപ്പിക്കാം. ഭക്ഷ്യ-അവശ്യവസ്തുക്കളുടെ വില്‍പ്പനശാലകളും ബേക്കറി ഉള്‍പ്പെടെയുള്ള കടകളും രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളില്‍ പാഴ്സലുകള്‍ വിതരണം ചെയ്യുന്ന സമയം രാവിലെ 8 മുതല്‍ രാത്രി 8 മണി വരെയായിരിക്കും.
ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും നിരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്കും നിരോധനം ബാധകമല്ല. കണ്ടെയ്ന്‍മെന്റ് സോണിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. ദേശീയ - സംസ്ഥാന പാതകൾ വഴി യാത്ര ചെയ്യുന്നവര്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഒരിടത്തും വാഹനം നിര്‍ത്തരുത്.
കണ്ടെയ്ന്‍മെന്റ് സോണില്‍ രാത്രി 7 മണി മുതല്‍ രാവിലെ 5 മണിവരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചു. അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളൂ. കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യ സഹായത്തിനും അവശ്യ വസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു. മേല്‍ പറഞ്ഞിരിക്കുന്ന കണ്ടെയ്ന്‍മെന്റ് സോണില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്ന പക്ഷം വാര്‍ഡ് ആര്‍ആര്‍ടികളുടെ സഹായം തേടാവുന്നതാണ്.
കണ്ടെയ്ന്‍മെന്റ് സോണിലെ പോലിസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ക്ക് സ്വീകരിക്കാൻ ജില്ലാ പോലിസ് മേധാവികളെ ചുമതലപ്പെടുത്തി. കണ്ടെയ്ന്‍മെന്റ് സോണില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്താനും നിർദ്ദേശിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005 ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമം 188, 269 വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
RELATED STORIES
കണ്ണൂര് ജില്ലയില് നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMT2034 ലോകകപ്പ് സൗദിയില്; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTപൊന്നാനിയില് അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്ണം...
11 Dec 2024 4:21 PM GMTഖത്തറില് ചെക്ക് കേസില്‍ തടവില് കഴിയുന്ന യുവാവിന് നിയമസഹായം...
11 Dec 2024 3:37 PM GMTകൂട്ടുകാരനൊപ്പം വാമനപുരം ആറ് കാണാനെത്തിയ പത്ത് വയസുകാരന്...
11 Dec 2024 3:28 PM GMTസിറിയയില് തടവുകാരെ പീഡിപ്പിച്ചവര്ക്ക് മാപ്പില്ലെന്ന് അബു മുഹമ്മദ്...
11 Dec 2024 3:16 PM GMT