Districts

സവർണ്ണ സംവരണത്തിനെതിരെ കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം

കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം സെബ ഷിറിൻ ഉദ്ഘാടനം ചെയ്തു.

സവർണ്ണ സംവരണത്തിനെതിരെ കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം
X

കണ്ണൂർ: സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധം, സവർണ്ണാധിപത്യത്തിനുള്ള നീക്കം, പിന്നാക്കക്കാരോടുള്ള വഞ്ചന എന്ന പ്രമേയത്തിൽ കാംപസ് ഫ്രണ്ട് കണ്ണൂർ ജില്ല കമ്മിറ്റി കലക്ട്രേറ്റ്ന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം സെബ ഷിറിൻ ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് നിലനിൽക്കുന്ന വിവേചനവും പിന്നാക്കവസ്ഥയുടെയും കാരണം സാമ്പത്തികമായിരുന്നില്ല പകരം ജാതിയതയുടെയും വർഗത്തിന്റെയും അടിസ്ഥാനത്തിൽ ആയിരുന്നു. പിന്നാക്കക്കാർക്ക് അധികാര പങ്കാളിത്തവും അവസര സമത്തവും ലഭിക്കുന്നതിനാണ് സംവരണം മൗലികാവകാശമായി ഭരണഘടനയിൽ ചേർത്തിട്ടുള്ളത്. ഇതിന്റെ ആശയത്തെ തകർക്കുന്നതാണ് പുതിയ മുന്നാക്ക-സവർണ്ണ സംവരണമെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്ത് കൊണ്ട് കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം സെബ ഷിറിൻ അഭിപ്രായപ്പെട്ടു.

കാംപസ് ഫ്രണ്ട് ജില്ല പ്രസിഡന്റ് അമീൻ പിഎം വിഷയാവതരണം നടത്തി. ജില്ല സെക്രട്ടറി ഉനൈസ് സികെ അധ്യക്ഷതയും ജില്ല വൈസ് പ്രസിഡന്റ് അമീറ ഷെറിൻ സ്വാഗതവും പറഞ്ഞു. ജില്ല കമ്മിറ്റി അംഗം നിഹാദ് എഎൻ നന്ദി പറഞ്ഞ് പരിപാടി സമാപിപ്പിച്ചു.

Next Story

RELATED STORIES

Share it