Districts

ബാലുശ്ശേരി ഇ കെ നായനാര്‍ ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു

പുരുഷന്‍ കടലുണ്ടി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 3.54 കോടി രൂപയും ഗ്രാമപഞ്ചായത്തിന്റെ 19 ലക്ഷം രൂപയും ചെലവഴിച്ചാണ് ബാലുശ്ശേരി ബസ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ബാലുശ്ശേരി ഇ കെ നായനാര്‍ ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു
X

കോഴിക്കോട്: ബാലുശ്ശേരിയിലെ ഇ കെ നായനാര്‍ ബസ് ടെര്‍മിനല്‍ ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. പുരുഷന്‍ കടലുണ്ടി എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി മുഖ്യാതിഥിയായി.

പുരുഷന്‍ കടലുണ്ടി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 3.54 കോടി രൂപയും ഗ്രാമപഞ്ചായത്തിന്റെ 19 ലക്ഷം രൂപയും ചെലവഴിച്ചാണ് ബാലുശ്ശേരി ബസ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ബസ്സുകള്‍ പ്രവേശിക്കുന്ന പ്രധാന കവാടത്തില്‍ നിന്നും 30 മീറ്റര്‍ അകലത്തിലാണ് പുതുതായി നിര്‍മിച്ച ബഹുനില കെട്ടിടം. ഗ്രൗണ്ട് ഫ്‌ലോറില്‍ മുഴുവനായും യാത്രക്കാര്‍ക്കുള്ള വിവിധ സൗകര്യങ്ങള്‍ ഒരുക്കും.

ഭിന്നശേഷിക്കാര്‍ക്കുള്ള ടോയിലറ്റ് ഉള്‍പ്പെടെ ലേഡീസ്, ജെന്റ്‌സ് ടോയിലറ്റുകള്‍, പോലിസ് എയിഡ് പോസ്റ്റ്, അന്വേഷണ കേന്ദ്രം, ഷീ വെയിറ്റിംഗ് ഏരിയ, ഫീഡിംഗ് റൂം, ഡ്രിങ്കിംഗ് വാട്ടര്‍ ഏരിയ, കോഫിബങ്ക്, വിശാലമായ സീറ്റിംഗ് ഏരിയ, വൈഫൈ, മൊബൈല്‍ റീചാര്‍ജിംഗ് കോര്‍ണര്‍, മ്യൂറല്‍ പെയിന്റിംഗ് ഏരിയ, ടി.വി കോര്‍ണര്‍, തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ യാത്രക്കാര്‍ക്ക് ലഭിക്കും.

ഉദ്ഘാടനത്തിനു ശേഷം ബസ്റ്റാന്റ് കെട്ടിടത്തിലെ മെസല്ലേനിയസ് ഫ്‌ലോറില്‍, കുടുംബശ്രീയുടെ ഓണ്‍ലൈന്‍ സഹായ കേന്ദ്രം, ടൂറിസം ഹെല്‍പ് ഡെസ്‌ക് കോര്‍ണര്‍, ആരോഗ്യ പരിചരണ കേന്ദ്രം, എന്നിവ നിലവില്‍ വരും. ഇതോടെപ്പം വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ ആറ് മണി വരെ അടിയന്തര സാഹചര്യത്തില്‍ വനിതകള്‍ക്ക് താമസിക്കുന്നതിനായി ഷീ ലോഡ്ജും ഉണ്ട്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ബസ്റ്റാന്റ് നിര്‍മ്മാണവും,ഡിസൈനിംഗും നിര്‍വ്വഹിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപരേഖ കൊമ്പിലാട് ചടങ്ങിനു സ്വാഗതം പറഞ്ഞു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രതിഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. പി ബാബു, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വ്യാപാര സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് സെക്രട്ടറി വിനോദ് കുമാര്‍ നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it