അട്ടപ്പാടി: അപര്യാപ്തതകൾ സർക്കാർ ശ്രദ്ധയിൽ എത്തിക്കുമന്ന് നിയമസഭ സമിതി
സർക്കാർ കമ്യൂണിറ്റി കിച്ചൺ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കുന്നുണ്ടെങ്കിലും കൂടുതൽ ബോധവത്കരണം ആവശ്യമാണ്. വിളർച്ച ഉൾപ്പെടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബാല്യത്തിൽ തന്നെ ഇടപെടലുകൾ നടത്തണം.

അഗളി: അട്ടപ്പാടിയിൽ നിലവിലെ അപര്യാപ്തതകൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് നിയമസഭ സമിതി. അട്ടപ്പാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിഭാഗങ്ങൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നതായി സമിതി വിലയിരുത്തി.
സർക്കാർ കമ്യൂണിറ്റി കിച്ചൺ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കുന്നുണ്ടെങ്കിലും കൂടുതൽ ബോധവത്കരണം ആവശ്യമാണ്. വിളർച്ച ഉൾപ്പെടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബാല്യത്തിൽ തന്നെ ഇടപെടലുകൾ നടത്തണം. സ്കൂളുകൾ കേന്ദ്രീകരിച്ച് പോഷകാഹാരം നൽകുന്ന പദ്ധതി തുടരണം. ത്രിതല പഞ്ചായത്തുകൾ, പിന്നാക്ക ക്ഷേമവകുപ്പ് എന്നിവർ ഇതിന് മുൻകൈയെടുക്കണം. സമിതിയുടെ നേതൃത്വത്തിൽ സർക്കാറിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുമെന്നും സ്ത്രീകള്‍-ട്രാന്‍സ്ജെന്‍ഡര്‍-കുട്ടികൾ-ഭിന്നശേഷി ക്ഷേമ സമിതി ആക്ടിങ് ചെയർപേഴ്സൻ അഡ്വ. കെ ശാന്തകുമാരി എംഎൽ.എ പറഞ്ഞു.
പൊതുജനങ്ങൾ, ഭിന്നശേഷി വിഭാഗക്കാർ എന്നിവരിൽനിന്ന് നിവേദനങ്ങളും സമിതി സ്വീകരിച്ചു. സമിതി അംഗങ്ങളായ ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക, അരൂർ എംഎൽഎ ദലീമ, ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. എൻ ഷംസുദ്ദീൻ എംഎൽഎ, ജില്ല കലക്ടർ മൃൺമയി ജോഷി, എഡിഎം കെ മണികണ്ഠൻ, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക ലക്ഷ്മണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മരുതി മുരുകൻ, ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി രാമമൂർത്തി, തഹസിൽദാർ വേണുഗോപാൽ, ഐടിഡിപി പ്രോജക്ട് ഓഫിസർ വികെ സുരേഷ്കുമാർ, കുടുംബശ്രീ കോഓഡിനേറ്റർ പി സെയ്തലവി, ജില്ല വനിത പ്രൊട്ടക്ഷൻ ഓഫിസർ വിഎസ് ലൈജു, ജില്ല ശിശു സംരക്ഷണ ഓഫിസർ എസ് ശുഭ, ഐസിഡിഎസ് ഓഫിസർ സിആർ ലത വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
RELATED STORIES
ഗ്യാന്‍വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTക്രിസ്ത്യന്‍ തീവ്ര വിദ്വേഷ സംഘടനയോട് മൃദുസമീപനം; പോലിസ് നടപടി...
19 May 2022 5:50 AM GMTഗ്യാന്‍വാപി മസ്ജിദ്: മുസ്ലിംകള്ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് ഓള്...
18 May 2022 11:33 AM GMTപേരറിവാളന്റെ മോചനം: നിരാശയും ദുഃഖവും പ്രകടിപ്പിച്ച് കോണ്‍ഗ്രസ്...
18 May 2022 11:07 AM GMT17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്; പണപ്പെരുപ്പം 15.08 ശതമാനമായി...
18 May 2022 2:25 AM GMTഗ്യാന്‍വാപി പള്ളി കേസ്: അഡ്വക്കേറ്റ് കമ്മീഷണറെ തല്‍സ്ഥാനത്തുനിന്ന്...
17 May 2022 11:57 AM GMT