Districts

താനൂര്‍ ചിറക്കലില്‍ അറകളില്‍ സൂക്ഷിച്ച മദ്യം പിടികൂടി

താനൂര്‍ ചിറക്കല്‍ പൊന്നൂക് എന്ന സ്ഥലത്തുനിന്നും അനധികൃതമായി വില്‍പന നടത്താന്‍ സൂക്ഷിച്ചുവെച്ച 38. 5 ലിറ്റര്‍ മദ്യം താനൂര്‍ സിഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചെടുത്തത്.

താനൂര്‍ ചിറക്കലില്‍ അറകളില്‍ സൂക്ഷിച്ച മദ്യം പിടികൂടി
X

പരപ്പനങ്ങാടി: താനൂര്‍ കളരിപ്പടിപടിഞ്ഞാറ് ഭാഗം താമസിക്കുന്ന വലിയ വീട്ടില്‍ ഭാസ്‌ക്കരന്റെ മകന്‍ ഗിരീഷ് (32)ന്റെ വീട്ടില്‍ നിന്നും 40 ലിറ്റര്‍ വിദേശമദ്യം താനൂര്‍ പോലിസ് ഇന്നലെ രാത്രി പിടികൂടി.

താനൂര്‍ ചിറക്കല്‍ പൊന്നൂക് എന്ന സ്ഥലത്തുനിന്നും അനധികൃതമായി വില്‍പന നടത്താന്‍ സൂക്ഷിച്ചുവെച്ച 38. 5 ലിറ്റര്‍ മദ്യം താനൂര്‍ സിഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചെടുത്തത്. വലിയവീട്ടില്‍ ഗിരീശന്‍ എന്നയാളുടെ വീട്ടില്‍ നിന്നും പറമ്പില്‍ നിന്നുമാണ് മദ്യം പിടിച്ചെടുത്തത്.

മദ്യവില്‍പന നടക്കുന്നുണ്ട് എന്ന വിവരം കിട്ടി വില്‍പന നടക്കുന്ന വയലില്‍ പോലിസ് തിരഞ്ഞെങ്കിലും ഗിരീശനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പോലിസ് വരുന്നത് കണ്ടു ഗിരീശന്‍ രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലിസ് വീട്ടില്‍ റെയ്ഡ് ചെയ്യുകയായിരുന്നു. വീടിനകത്തുനിന്നും വീടിനു അടുത്ത് പറമ്പില്‍ ഓലകൊണ്ട് മറച്ചു മണ്ണിനടിയില്‍ ശവക്കല്ലറ പോലെ പ്രത്യേക അറ ഉണ്ടാക്കിയും സൂക്ഷിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. താനൂര്‍ എസ്‌ഐ നവീന്‍ഷാജ്, എഎസ്‌ഐ ഗിരീഷ്, സിവില്‍ ഓഫീസര്‍മാരായ സലേഷ്, വിമോഷ്, രജിത്, മുരളി, ജിജി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. താനൂര്‍ ചിറക്കലില്‍ അറകളില്‍ സൂക്ഷിച്ച മദ്യം പിടികൂടി

Next Story

RELATED STORIES

Share it