Districts

കൊല്ലം നിലമേലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

ഇടമുളക്കൽ ഗ്രാമപഞ്ചായത്തിന്റെ വാഹനവും സ്വകാര്യ വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു

കൊല്ലം നിലമേലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
X

കൊല്ലം: കൊല്ലം നിലമേലിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പുതുശ്ശേരി ജങ്ഷനു സമീപം ഇടമുളക്കൽ ഗ്രാമപഞ്ചായത്തിന്റെ വാഹനവും സ്വകാര്യ വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തെറ്റി മുക്ക് സ്വദേശി സുനിലാണ് (32). വൈകുന്നേരം ആറര മണിയോടെയായിരുന്നു സംഭവം.

സുനിലിനെ ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. കാറിൽ നാലു യാത്രക്കാരാണ് ഉണ്ടായിരുന്നത്. തെറ്റിമുക്ക് സ്വദേശിയായ വിനീതിന് വാരിയെല്ലിനും മറ്റും ഗുരുതര പരിക്കേറ്റിട്ടുണ്ട്. വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റ് രണ്ട് യാത്രക്കാരായ വിഷ്ണുവിനെയും അജിലിനെയും നിസ്സാര പരുക്കുകളുണ്ട്. ഇവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.

Next Story

RELATED STORIES

Share it