Districts

കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

എറണാകുളം എക്സൈസ് സംഘം ആർപിഎഫുമായി ചേർന്ന് ട്രെയിനിൽ പരിശോധന നടത്തിയ സമയത്ത് പ്ലാറ്റ്ഫോം നം. 3-ൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
X

കൊച്ചി: 2.360 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. സിദ്ധാർത്ഥ് മാലിക് (21 ) എന്നയാളെയാണ് എക്സൈസ് അറസ്റ്റു ചെയ്തത്. എറണാകുളം എക്സൈസ് സംഘം ആർപിഎഫുമായി ചേർന്ന് ട്രെയിനിൽ പരിശോധന നടത്തിയ സമയത്ത് പ്ലാറ്റ്ഫോം നം. 3-ൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എക്സൈസ് ഇൻസ്പെക്ടർ എസ എസ് ഹനീഫ, ആർപിഎഫ് എഎസ്ഐ സിജോ സേവ്യർ, പ്രിവൻ്റീവ് ഓഫീസർ എസ്. സുരേഷ് കുമാർ, ആർപിഎഫ് കോൺസ്റ്റബിൾമാരായ ജോസ് എസ് വി, ജുബീഷ് സി കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ യേശുദാസ്, പത്മഗിരീശൻ, ദിനൂബ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ സൗമ്യ കെ എസ്, ഡ്രൈവർ പ്രവീൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it