Districts

1921-പോരാളികള്‍ വരച്ച ദേശഭൂപടങ്ങള്‍; സെമിനാര്‍ ശനിയാഴ്ച തിരൂരില്‍

വൈകിട്ട് മൂന്നിന് നടക്കുന്ന സെമിനാര്‍ പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും.

1921-പോരാളികള്‍ വരച്ച ദേശഭൂപടങ്ങള്‍; സെമിനാര്‍ ശനിയാഴ്ച തിരൂരില്‍
X

മലപ്പുറം: മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ടെല്‍ബ്രെയ്ന്‍ ബുക്‌സ് സംഘടിപ്പിക്കുന്ന 1921-പോരാളികള്‍ വരച്ച ദേശഭൂപടങ്ങള്‍ എന്ന സെമിനാര്‍ തിരൂര്‍ വാഗണ്‍ട്രാജഡി ടൗണ്‍ഹാളില്‍ ശനിയാഴ്ച നടക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന സെമിനാര്‍ പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും.

ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന സെമിനാറിൽ ടി എന്‍ പ്രതാപന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, ഡോ. ഹുസൈന്‍ രണ്ടത്താണി, എ ശിവദാസന്‍, ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന്, അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരി, ശരീഫ് മേലേതില്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ പി. നസീമ, വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി, പ്രതിപക്ഷ നേതാവ് എസ്. ഗീരീഷ്, കൗണ്‍സിലര്‍ അബ്ദുല്‍ സലാം, പി സുരേന്ദ്രന്‍ എന്നിവര്‍ സംബന്ധിക്കും. ചടങ്ങില്‍ പി സുരേന്ദ്രന്‍ രചിച്ച് ടെല്‍ബ്രെയ്ന്‍ ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്ന 1921-പോരാളികള്‍ രചിച്ച ദേശഭൂപടങ്ങള്‍ എന്ന യാത്രാ പുസ്തകത്തിന്റെ പ്രകാശനം വേദിയിലെ വിശിഷ്ട വ്യക്തികള്‍ ചേര്‍ന്ന് പ്രകാശനം ചെയ്യും.


Next Story

RELATED STORIES

Share it