ലൈംഗീകബന്ധത്തിന് വിസ്സമ്മതിച്ചു; രണ്ട് പുരുഷന്‍മാരുടെ ജനനേന്ദ്രിയം മുറിച്ച 36കാരന്‍ അറസ്റ്റില്‍
ചെന്നൈ: ലൈംഗീകബന്ധത്തിന് വിസ്സമ്മതിച്ച രണ്ടുപേരുടെ ജനനേന്ദ്രീയം മുറിച്ച സ്വവര്‍ഗാനുരാഗിയായ യുവാവ് പോലിസ് പിടിയില്‍. മധുരൈ സ്വദേശി മനുസ്വാമി (36) ആണ് അറസ്റ്റിലയത്. ലൈംഗിക ബന്ധത്തിന് താനുമായി സഹകരിക്കാത്തതില്‍ പ്രകോപിതനായാണ് ഇരുവരെയും ആക്രമിച്ചതെന്ന് മനുസ്വാമി മൊഴിനല്‍കി. ഇതിലൊരാളെ ബ്ലെയ്ഡ് ഉപയോഗിച്ചും മറ്റൊരാളെ പൊട്ടിയ കുപ്പിയുടെ ഭാഗം ഉപയോഗിച്ചുമാണ് ആക്രമിച്ചത്. കഴിഞ്ഞദിവസമാണ് ജനനേന്ദ്രിയം മുറിച്ചതിനെ തുടര്‍ന്നുണ്ടായ ഗുരുതര പരിക്കുകളോടെ ഒരാളെ റെട്ടേരി മേല്‍പ്പാലത്തിനു സമീപത്തു നിന്ന് പോലിസും നാട്ടുകാരും കണ്ടെത്തിയത്. ഇയാള്‍ പിന്നീട് മരിച്ചു. ഈ സംഭവം പോലിസ് അന്വേഷിച്ചുകൊണ്ടിരിക്കേയാണ് അതേ സ്ഥലത്ത് മറ്റൊരാളെ ജനനേന്ദ്രിയം മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഇപ്പോള്‍ ചികില്‍സയില്‍ തുടരുകയാണ്. രണ്ടു സംഭവങ്ങള്‍ക്കും പിന്നില്‍ ഒരാളാണെന്ന് പോലിസ് കണ്ടെത്തി. ഇതോടെയാണ് മേല്‍പ്പാലത്തിന് സമീപമുള്ള 40ല്‍ അധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സംഭവത്തിന് പിന്നില്‍ മനുസ്വാമിയാണെന്ന് കണ്ടെത്തുന്നത്. ഇതോടെ മനുസ്വാമിയുടെ ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിട്ടു. ഈ ദൃശ്യങ്ങള്‍ കണ്ട ഒരാള്‍ തങ്ങളുടെ ജോലിക്കാരനായ മനുസ്വാമിയാണിതെന്ന് പോലിസിനെ വിളിച്ചറിയിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
RELATED STORIES
കോട്ടക്കല് നഗരസഭാ ഭരണം ലീഗിന് നഷ്ടമായി
6 Dec 2023 10:16 AM GMTപി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര് ഒമ്പത് മുതല് മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില് വിദ്യാര്ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല് പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന് പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്പ്പിക്കാന് വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMT