Crime News

ദുരഭിമാനക്കൊല: കൗമാരക്കാരിയെ കൊന്ന് ശരീരം കത്തിച്ച പിതാവ് അറസ്റ്റില്‍

ദുരഭിമാനക്കൊല: കൗമാരക്കാരിയെ കൊന്ന് ശരീരം കത്തിച്ച പിതാവ് അറസ്റ്റില്‍
X

അഹ്മദാബാദ്: സുഹൃത്തുമായി ബൈക്കില്‍ പോവുകയും അടുത്ത സൗഹൃദം സ്ഥാപിക്കുകയും ചെയ്തതിനെ തുടര്‍ന്നു പിതാവ് 17കാരിയെ കൊലപ്പെടുത്തി ശരീരം കത്തിച്ചു. സംഭവത്തില്‍ അഹ്്മദാബാദ് സ്വദേശിയും പെണ്‍കുട്ടിയുടെ പിതാവുമായ ശ്രീരംഗ് സായ്ജുണ്ടയെ പോലിസ് അറസ്റ്റ് ചെയ്തു. കോളജിലെ സഹപാഠിയോടൊത്ത്് പെണ്‍കുട്ടി ബൈക്കില്‍ പോവുന്നത് ശ്രദ്ധയില്‍ പെട്ട പിതാവ് പെണ്‍കുട്ടിയെ താക്കീത് ചെയ്തിരുന്നു. ഇതവഗണിച്ച പെണ്‍കുട്ടി ബന്ധം തുടര്‍ന്നതാണ് പിതാവിനെ പ്രകോപിപ്പിച്ചതെന്നു പോലിസ് പറഞ്ഞു. വീട്ടില്‍ വച്ചു ശ്വാസം മുട്ടിച്ചാണ് പെണ്‍കുട്ടിയെ കൊന്നത്. പിന്നീട് പെണ്‍കുട്ടിയുടെ അമ്മാവന്‍മാരുമായി ചേര്‍ന്നു മൃതദേഹം കത്തിക്കുകയായിരുന്നു. തുടര്‍ന്നു മകളെ കാണാനില്ലെന്നു പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പോലിസ്് നടത്തിയ വിശദ പരിശോധനയില്‍ വീടിനടുത്തുള്ള കുളത്തില്‍ നിന്നും പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതശരീരം കണ്ടെത്തി. മൃതദേഹം കത്തിക്കാന്‍ കൂട്ടുനിന്ന അമ്മാവന്‍മാരായ ധ്യാന്‍ദേവ് ജഗന്‍നാഥ്, രാജേന്ദ്ര ജഗന്‍നാഥ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

Next Story

RELATED STORIES

Share it