Soft News

കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയ ആറുവയസ്സുകാരന് 'പേട്ട'യുടെ ആദരം

കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയ ആറുവയസ്സുകാരന് പേട്ടയുടെ ആദരം
X

ഐസ്വാള്‍: സൈക്കിളിടിച്ച കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തി ഒറ്റദിവസം കൊണ്ട് വൈറലായ ദെരിക് സി ലാല്‍ചനിമയെ തേടി മറ്റൊരു ആദരം കൂടി. പീപ്പിള്‍ ഫോര്‍ ദ എത്തിനിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് (peta) എന്ന അന്താരാഷ്ട്ര മൃഗസ്‌നേഹികളുടെ സംഘടനയാണ് ഈ ആറുവയസ്സുകാരന് ആദരവുമായെത്തിയത്. ആഴ്ചകള്‍ക്ക് മുമ്പാണ് താന്‍ ഓടിച്ച സൈക്കിള്‍ ഇടിച്ച് പരിക്കേറ്റ കോഴിക്കുഞ്ഞുമായി കൈയില്‍ ആകെയുള്ള സമ്പാദ്യമായ പണവുമായി ദരെക് ആശുപത്രിയിലെത്തിയത്. കോഴിക്കുഞ്ഞിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍ക്ക് തന്റെ കയ്യിലുള്ള പണം നല്‍കിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഒറ്റദിവസം കൊണ്ടാണ് ദരെക് കാരുണ്യത്തിന്റെ കുരുന്നുമാതൃകയായത്. വൈറലായതോടെ അന്നേ സോഷ്യല്‍ മീഡിയ ദരെകിനെ പ്രശംസിച്ചിരുന്നു. തുടര്‍ന്നാണ് ദരെകിന്റെ സ്‌കൂളില്‍ വച്ചൊരു പരിപാടി സംഘടിപ്പിച്ച് ആദരം നല്‍കാന്‍ പേട്ട(peta) തീരുമാനിച്ചത്.







Next Story

RELATED STORIES

Share it