Environment

മൂന്നാറില്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവെലിന് തുടക്കമായി

പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. റെയിന്‍ ഇന്റര്‍നാഷനല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവെല്‍ എന്ന പേരിലാണ് പരിപാടി.

മൂന്നാറില്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവെലിന് തുടക്കമായി
X

മൂന്നാര്‍: മൂന്നാറില്‍ രാജ്യത്തെ ആദ്യ നേച്ചര്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടി 27ന് അവസാനിക്കും. പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. റെയിന്‍ ഇന്റര്‍നാഷനല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവെല്‍ എന്ന പേരിലാണ് പരിപാടി. ഭാരതത്തിന്റെ ഫോറസ്റ്റ്മാനെന്ന അറിയപ്പെടുന്ന ജാദവ് മൊലായ് പയാങ്ങ് ഉദ്ഘാടം ചെയ്തു. വര്‍ധിച്ചു വരുന്ന പ്രകൃതി ചൂഷണവും ഇത് പരിസ്ഥിതിയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പരിപാടിയിലൂടെ ജനങ്ങളിലെത്തിക്കും.

സംവിധായകന്‍ ജയരാജ് ഫൗണ്ടേഷന് കീഴിലുള്ള ബേര്‍ഡ്‌സ് ക്ലബ്ബ് ഇന്റര്‍നാഷനിലിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 20 ഓളം ചിത്രങ്ങളും കുട്ടികളുടെ അമ്പതോളം ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ആമസോണ്‍ കടുകളിലെ ആദിവാസികളുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കിയ യാ സുനിമാര്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനമാണ് ആദ്യം നടത്തിയത്. ഡോക്യുമെന്ററി, ഫീച്ചര്‍ ഫിലിം, ഹ്രസ്വ ചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും നടക്കും. കന്നട സംവിധായകന്‍ ഗിരീഷ് കാസറവള്ളി, ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്തനാഗെ സംബന്ധിച്ചു.




Next Story

RELATED STORIES

Share it