Environment

100 കൊല്ലത്തിനു ശേഷം ഒരു കരിമ്പുലി !

ഏഷ്യന്‍ കാടുകളിലാണ് സാധാരണയായി കരിമ്പുലികള്‍ കാണപ്പെടുന്നത്.

100 കൊല്ലത്തിനു  ശേഷം ഒരു കരിമ്പുലി !
X

നെയ്‌റോബി: കെനിയയില്‍ 100 വര്‍ഷങ്ങള്‍ക്കു ശേഷമൊരു കരിമ്പുലിയെ കണ്ടെത്തിയ സന്തോഷത്തിലാണ് വന്യജീവി സംരക്ഷകര്‍. ബ്രിട്ടീഷ് വന്യജീവി ഫോട്ടോഗ്രാഫറായ വില്‍ ബുറാര്‍ദിന്റെ കാമറാ കണ്ണിലാണ് കരിമ്പുലി കുടുങ്ങിയത്. കെനിയന്‍ വനാന്തരങ്ങളില്‍ 1909ന് ശേഷം ആദ്യമായാണ് കരിമ്പുലിയെ കണ്ടെത്തുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വന്യജീവികളുടെ ചിത്രങ്ങള്‍ക്കായി വനത്തില്‍ കാമറകള്‍ സ്ഥാപിച്ച് വില്‍ ദിവസങ്ങള്‍ കഴിഞ്ഞ് തന്റെ ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് കരിമ്പുലി കണ്ടെത്തിയത്.

സാധാരണ പുലികളുടെ വര്‍ഗത്തില്‍ പെടുന്നവയാണ് കരിമ്പുലികളും. ജനിതക വൈകല്യം കാരണം മെലാനില്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കുമ്പോഴാണ് ശരീരത്തില്‍ പുള്ളികള്‍ സൃഷ്ടിക്കുന്ന കറുപ്പുനിറം അധികമായിത്തീരുന്നത്. ഇതോടെ മറ്റു നിറങ്ങള്‍ കുറയുകയും കറുപ്പ് അധികമാവുകയുമാണ് ചെയ്യുന്നത്. ഏഷ്യന്‍ കാടുകളിലാണ് സാധാരണയായി കരിമ്പുലികള്‍ കാണപ്പെടുന്നത്.

Next Story

RELATED STORIES

Share it