അയോധ്യയില്‍ കലാപത്തിനു ശ്രമം; മജിസ്‌ട്രേറ്റിനു ഭരണഘടനാ കോപ്പി കൈമാറുമെന്ന് ഭീം ആര്‍മി

സാകേത് എന്നറിയപ്പെട്ടിരുന്ന, കോസാലയുടെ തലസ്ഥാനമായിരുന്നു അയോധ്യ നഗരം. ഗൗതം ബുദ്ധന്‍ കുറച്ചുകാലം സാകേതില്‍ ജീവിച്ചിരുന്നുവെന്നാണ് വിശ്വാസം. അവിടെ ബുദ്ധ ക്ഷേത്രമാണ് നിര്‍മിക്കേണ്ടത്. ദലിത് ചരിത്രത്തെ തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും ആസാദ് പറഞ്ഞു.

അയോധ്യയില്‍ കലാപത്തിനു ശ്രമം; മജിസ്‌ട്രേറ്റിനു ഭരണഘടനാ കോപ്പി കൈമാറുമെന്ന് ഭീം ആര്‍മി
X

ന്യൂഡല്‍ഹി: അയോധ്യയില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ 'ധര്‍മ സഭ' യോഗത്തിലൂടെ വര്‍ഗീയകലാപമാണ് ലക്ഷ്യമിടുന്നതെന്നും ക്രമസമാധാനപാലനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിനു ഭരണഘടനയുടെ കോപ്പി കൈമാറുമെന്നും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ന്യൂ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പേരുമാറ്റം ഇഷ്ടപ്പെടുന്ന ബിജെപി സര്‍ക്കാര്‍ അയോധ്യയുടെ പേര് 'സാകേത്' എന്നു പുനര്‍ നാമകരണം ചെയ്യണം. സാകേത് എന്നറിയപ്പെട്ടിരുന്ന, കോസാലയുടെ തലസ്ഥാനമായിരുന്നു അയോധ്യ നഗരം. ഗൗതം ബുദ്ധന്‍ കുറച്ചുകാലം സാകേതില്‍ ജീവിച്ചിരുന്നുവെന്നാണ് വിശ്വാസം. അവിടെ ബുദ്ധ ക്ഷേത്രമാണ് നിര്‍മിക്കേണ്ടത്. ദലിത് ചരിത്രത്തെ തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും ആസാദ് പറഞ്ഞു. 'അയോധ്യയില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്. ബിജെപി, സംഘ് പരിവാര്‍ ശക്തികള്‍ വൃത്തികെട്ട വര്‍ഗീയ പ്രചാരണം നടത്തുകയും അക്രമത്തിലൂടെ 2019ലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ധ്രുവീകരിച്ച് രക്തചൊരിച്ചിലിലൂടെ അധികാരത്തിലെത്താനുമാണ് ശ്രമിക്കുന്നത്. ഇതുവഴി സംഘപരിവാര്‍ ബഹുജന്‍ സമൂഹത്തെ വിഭജിക്കാനും ധ്രുവീകരിക്കാനുമാണ് ശ്രമിക്കുന്നത്. നിയമനടപടികള്‍ മറികടന്ന് ക്ഷേത്രനിര്‍മ്മാണം ആരംഭിക്കാന്‍ സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് വിഎച്ച്പി 'ധര്‍മസഭ'യിലൂടെ ആവശ്യപ്പെടുന്നത്. ഡിസംബര്‍ 6 ബാബാ സാഹിബ് അംബേദ്കറുടെ മഹാപരി നിര്‍വാണ്‍ ദിവസ്(ചരമദിനം) ആണ്. നവംബര്‍ 26 ഭരണഘടനാ ദിനവും. 1992 ഡിസംബര്‍ ആറിനു തന്നെ ബാബരി മസ്ജിദ് തകര്‍ത്തത് അംബേദ്കറുടെ ചരമദിനം മറക്കാന്‍ മനഃപൂര്‍വ്വം ചെയ്തതാണ്. മായാവതിക്കും ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി)ക്കും ആസാദ് പിന്തുണ പ്രഖ്യാപിച്ചു. അയോധ്യയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് റാപിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ അഞ്ച് കമ്പനികള്‍, ഭീകരവിരുദ്ധ സ്‌ക്വാഡുകള്‍, 42 പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബിളുമാര്‍, ആയിരത്തോളം പോലിസുകാര്‍ എന്നിവരെ വിന്യസിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it