Cricket

വിജയ് ഹസാരെ: ക്വാര്‍ട്ടറില്‍ ബീഹാറിനെ 69ന് പുറത്താക്കി മുംബൈ

വിജയ് ഹസാരെ: ക്വാര്‍ട്ടറില്‍ ബീഹാറിനെ 69ന് പുറത്താക്കി മുംബൈ
X

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയുടെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബീഹാറിനെ 69ന് പുറത്താക്കിയ ശേഷം 225 പന്ത് ബാക്കി നില്‍ക്കേ ഒമ്പത് വിക്കറ്റിന് തകര്‍പ്പന്‍ ജയം സ്വന്തമാക്കി മുംബൈ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇടം കണ്ടെത്താതിരുന്ന ഇന്ത്യന്‍ താരം രോഹിത് ശര്‍മ ഇറങ്ങിയ മല്‍സരത്തിലാണ് മുംബൈയുടെ ഈ മിന്നും പ്രകടനം.
ആദ്യം ബാറ്റ് ചെയ്ത ബീഹാര്‍ തുഷാര്‍ ദേശ്പാണ്ഡെയുടെ അഞ്ച് വിക്കറ്റ് മികവില്‍ 28.2 ഓവറില്‍ 69 റണ്‍സെടുത്ത് കീഴടങ്ങി. അനായാസ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 12.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 71 റണ്‍സെടുത്ത് വിജയം കാണുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബീഹാര്‍ ടീമില്‍ വെറും രണ്ട് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ഇതില്‍ ഉയര്‍ന്ന സ്‌കോറാവട്ടെ 18 റണ്‍സും. ദേശ്പാണ്ഡെയ്ക്ക പുറമേ മുംബൈക്ക് വേണ്ടി ഷംസ് മുലാനി മൂന്ന് വിക്കറ്റും വീഴ്ത്തിയപ്പോള്‍ നായകന്‍ ശ്രേയസ്സ് അയ്യര്‍ ഒന്നും പിഴുതു. മറുപടിക്കിറങ്ങിയ മുംബൈ നിരയില്‍ രോഹിത് ശര്‍മ(42 പന്തില്‍ 33*) പുറത്താവാതെ ടോപ് സ്‌കോററായപ്പോള്‍ ഹെര്‍വദേക്കറിന്റെ (24) വിക്കറ്റാണ് നഷ്ടമായത്. ആദിത്യ താരെയും(7*) പുറത്താവാതെ നിന്നു.
Next Story

RELATED STORIES

Share it