Flash News

ഈയാഴ്ച്ചയോടെ മണ്‍സൂണ്‍ പിന്‍വാങ്ങിത്തുടങ്ങും

ഈയാഴ്ച്ചയോടെ മണ്‍സൂണ്‍ പിന്‍വാങ്ങിത്തുടങ്ങും
X

ന്യൂഡല്‍ഹി: ഈയാഴ്ച്ച അവസാനത്തോടെ മണ്‍സൂണ്‍ രാജ്യത്ത് നിന്ന് പിന്‍വാങ്ങിത്തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. നാളെ മുതല്‍ രാജസ്ഥാന് മുകളില്‍ വരണ്ട കാലാവസ്ഥ അനുഭവപ്പെട്ട് തുടങ്ങും.

മണ്‍സൂണിന്റെ ഒഴുക്കില്‍ ഈര്‍പ്പത്തിന്റെ കുറവും കാറ്റിന്റെ ശക്തി കുറയലും 27ാം തിയ്യതിയോട് കൂടി ഉണ്ടാവും. വടക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ മാസം 29ഓട് കൂടി രാജസ്ഥാനില്‍ നിന്ന് പിന്മാറുമെന്നതിന്റെ സൂചനയാണിതെല്ലാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

രാജ്യത്തൊട്ടാകെ ഈ വര്‍ഷം മഴയില്‍ 9 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ 30 ശതമാനം ഭാഗങ്ങളില്‍ ജൂണ്‍ 1 മുതല്‍ സപ്തംബര്‍ 23വരെയുള്ള മണ്‍സൂണ്‍ കാലത്ത് 29 ശതമാനം വഴ കുറവായിരുന്നു.

സാധാരണ ഗതിയില്‍ സപ്തംബര്‍ ആദ്യവാരത്തിലാണ് മണ്‍സൂണിന്റെ പിന്മാറ്റം ആരംഭിക്കുക. എന്നാല്‍, ചുഴലിക്കാറ്റിന് സമാനമായ അന്തരീക്ഷം രൂപപ്പെട്ടതാണ് ഇത് വൈകാന്‍ കാരണമായത്.
Next Story

RELATED STORIES

Share it