കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന്; ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും മല്‍സരിക്കില്ലെന്ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മല്‍സരിക്കില്ലെന്നാണ് സൂചന. ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിനെ പൊതുസ്വതന്ത്രനായി നിര്‍ത്തേണ്ടെന്നും വെള്ളിയാഴ്ച ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റിയില്‍ ധാരണയായി. രാഹുല്‍ഗാന്ധിയുടെ അധ്യക്ഷതയിലുള്ള തിരഞ്ഞെടുപ്പുസമിതി ഇന്ന് യോഗം ചേര്‍ന്ന് പട്ടികയ്ക്ക് അന്തിമരൂപം നല്‍കും. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍ എന്നിവരുടെ കാര്യത്തിലുള്ള അനിശ്ചിതത്വമാണ് അന്തിമപ്പട്ടിക തയ്യാറാവാത്തതിനു കാരണം. ഇക്കാര്യത്തില്‍ രാഹുലിന്റെ തീരുമാനം വന്നാലേ വയനാട്, വടകര, ആലപ്പുഴ, ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനാവൂ. ഇതിനനുസൃതമായി ഗ്രൂപ്പ് സമവാക്യങ്ങളുടെയും സാമുദായിക പ്രാതിനിധ്യത്തിന്റെയും അടിസ്ഥാനത്തില്‍ ചാലക്കുടി, തൃശ്ശൂര്‍ മണ്ഡലങ്ങളിലും നിലപാടെടുക്കും.
RELATED STORIES
ഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTവാറങ്കല് ഭൂസമരം: സിപിഐ നേതാവ് ബിനോയ് വിശ്വം വീണ്ടും പോലിസ്...
29 Jun 2022 7:26 PM GMT'പാണക്കാട് തങ്ങന്മാരെയടക്കം വെല്ലുവിളിക്കുന്നു'; സിഐസിയുമായുള്ള ബന്ധം ...
29 Jun 2022 7:17 PM GMTഐടി ഇതര സ്റ്റാര്ട്ടപ്പുകള്ക്കും സര്ക്കാര് ആനുകൂല്യങ്ങള്...
29 Jun 2022 6:27 PM GMTഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരില് യുവതിയുടെ...
29 Jun 2022 6:18 PM GMTമല്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; അഞ്ചുപേരെ വിദേശ...
29 Jun 2022 5:49 PM GMT