മാറ്റത്തിനായി ഒരു വോട്ട് ചോദിച്ച് അബ്ദുല്‍ ജബ്ബാര്‍ കണ്ണൂരില്‍

മാറ്റത്തിനായി ഒരു വോട്ട് ചോദിച്ച് അബ്ദുല്‍ ജബ്ബാര്‍ കണ്ണൂരില്‍

കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് എസ്ഡിപിഐ സ്ഥാനാര്‍ഥി കെ കെ അബ്ദുല്‍ ജബ്ബാര്‍ ഇന്ന് കണ്ണൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ താണയില്‍ നിന്ന് തുടങ്ങി മുക്കടവ്, പഴയ ബസ്റ്റാന്റ്, കണ്ണൂര്‍ സിറ്റി, തയ്യില്‍, മൈതാനപ്പള്ളി, നീര്‍ച്ചാല്‍, പൂവളപ്പ് തുടങ്ങിയ ടൗണുകളിലും കവലകളിലും കോളജ് ഓഫ് കോമേഴ്‌സിലും വോട്ട് അഭ്യര്‍ത്ഥിച്ചു. ശേഷം പ്രത്യാശ എടക്കാട് യൂണിറ്റ് സന്ദര്‍ശിച്ച് കെട്ടിവയ്ക്കാനുള്ള തുക ഏറ്റുവാങ്ങി. കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ശംസുദ്ധീന്‍ മൗലവി മറ്റു നേതാക്കളും പ്രവര്‍ത്തകരും സ്ഥാനാര്‍ഥിയെ അനുഗമിച്ചു. വെള്ളിയാഴ്ച സ്വന്തം മണ്ഡലമായ അഴീക്കോട് പര്യടനം നടത്തും.

RELATED STORIES

Share it
Top