രാഹുലിനെതിരേ പ്രചാരണം നടത്താന്‍ മോദിയെ വെല്ലുവിളിച്ച് ഖുശ്ബു

രാഹുലിനെതിരേ പ്രചാരണം നടത്താന്‍ മോദിയെ വെല്ലുവിളിച്ച് ഖുശ്ബു

കല്‍പ്പറ്റ: രാഹുലിനെതിരെ വയനാട്ടില്‍ വന്ന് പ്രചാരണം നടത്താന്‍ നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് നടിയും എഐസിസി വക്താവുമായ ഖുശ്ബു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയതായിരുന്നു ഖുശ്ബു. ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പമാണ് താനെന്നും റോഡ് ഷോയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് അവര്‍ പറഞ്ഞു. ലിംഗ സമത്വത്തിനായുള്ള കോടതി വിധി അംഗീകരിക്കുന്നുണ്ടെങ്കിലും നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങള്‍ പെട്ടന്ന് മാറ്റാനാവില്ല. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ തെറ്റില്ലെന്നും ഖുശ്ബു പറഞ്ഞു.

RELATED STORIES

Share it
Top