മധ്യവയസ്‌കയെയും ഗൃഹനാഥനെയും മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീധരനെ തൂങ്ങി മരിച്ച നിലയിലും സരോജിനിയെ കട്ടിലില്‍ വിഷം അകത്ത് ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

മധ്യവയസ്‌കയെയും ഗൃഹനാഥനെയും മരിച്ച നിലയില്‍  കണ്ടെത്തി

പെരിന്തല്‍മണ്ണ: കുന്നപ്പള്ളിയില്‍ ദുരുഹ സാഹചര്യത്തില്‍ മധ്യവയസ്‌കയെയും ഗൃഹനാഥനെയും മരിച്ച നിലയില്‍ കണ്ടെത്തി. കുന്നപ്പള്ളി വായനശാലക്കു സമീപം 24ാം വാര്‍ഡിലെ ശ്രീധരന്‍ (65), സരോജിനി (68) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച്ച രാവിലെ ഇരുവരും താമസിക്കുന്ന കുന്നപ്പള്ളിയിലെ വീട്ടില്‍ ശ്രീധരനെ തൂങ്ങി മരിച്ച നിലയിലും സരോജിനിയെ കട്ടിലില്‍ വിഷം അകത്ത് ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

കഴിഞ്ഞ 10 വര്‍ഷത്തോളമായി ഇരുവരും ഒന്നിച്ചാണ് താമസം. രാവിലെ ഇരുവരെയും വീടിന് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ വീടിന്റെ പുറകില്‍ വളര്‍ത്തു നായയെ തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിലും ഇരുവരും വീടിനുള്ളില്‍ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

പെരിന്തല്‍മണ്ണ സിഐ കെ എം ബിജുവിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. മലപ്പുറത്തു നിന്നും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടെയും മുതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നു വരുന്നതായി പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top