ജെഡിയു ബിജെപി സഖ്യം തുടരും: റിപ്പോര്‍ട്ടുകള്‍ തള്ളി നിതീഷ് കുമാര്‍
പട്‌ന: പാര്‍ട്ടി നയനിലപാടുകളില്‍ അനുരഞ്ജനത്തിനില്ലെന്നും ജെഡിയു ബിജെപിയുമായുള്ള സഖ്യം തുടരുമെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബീഹാറില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പമാണ് നിലനില്‍ക്കുക. എന്നാല്‍ കേന്ദ്രത്തില്‍ സഖ്യത്തിനെതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്തവര്‍ഷം നടക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമാകുമെന്നും എന്നാല്‍ ജാര്‍ഖണ്ഡ്, ഡല്‍ഹി, ജമ്മുകാശ്മീര്‍, ഹരിയാന എന്നിവിടങ്ങളില്‍ തനിച്ചുമല്‍സരിക്കുമെന്നും എന്‍ഡിഎയുമായി സഖ്യമില്ലെന്നും നിതീഷ് കുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജെഡിയു എന്‍ഡിഎയില്‍ നിന്നും വീണ്ടും പുറത്തുപോവുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
തുടര്‍ന്നാണ് ജെഡിയുവും ബിജെപിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്നും നേരത്തെ ബിജെപിയുമായുള്ള അതേബന്ധം ഇപ്പോഴും തുടരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ച് പറഞ്ഞത്.
മോദി മന്ത്രിസഭയില്‍ ജെഡിയുവിന് വേണ്ട പരിഗണന ലഭിക്കാത്തതില്‍ നിതീഷ് കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബീഹാറില്‍ എന്‍ഡിഎ നേടിയ വിജയം ബീഹാറിലെ ജനങ്ങളുടെ വിജയമാണെന്നും ഏതെങ്കിലും വ്യക്തിയുടെ പേരിലല്ല ജനം എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തതെന്നും നിതീഷ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.
RELATED STORIES
കോഴിക്കോട് എംഡിഎംഎയുമായി ദമ്പതികള് പിടിയില്
24 Sep 2023 6:19 AM GMTതൃശൂര് കാട്ടൂരില് നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്ത്ഥിനിയുടെ...
24 Sep 2023 6:12 AM GMTഏഷ്യന് ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTപ്രശസ്ത സംവിധായകന് കെ ജി ജോര്ജ് അന്തരിച്ചു
24 Sep 2023 5:43 AM GMTപശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMT