Loksabha Election 2019

എല്ലാ മോദിമാരും കള്ളന്‍മാര്‍: രാഹുല്‍ ഗാന്ധി

എല്ലാ മോദിമാരും കള്ളന്‍മാര്‍: രാഹുല്‍ ഗാന്ധി
X

കോലര്‍: എല്ലാ മോദിമാരും എങ്ങനെയാണ് കള്ളന്‍മാരെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിയുടെ കാര്യത്തില്‍ ചൗക്കീദാര്‍ 100ശതമാനം കള്ളനാണെന്ന് രാഹുല്‍ കര്‍ണാടകയിലെ കോലറിലെ തിരഞ്ഞെടുപ്പ് റാലിയില്‍ വീണ്ടും ആവര്‍ത്തിച്ചു. എല്ലാ കള്ളന്‍മാരുടെയും പേര് മോദി എന്നാണ്, നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി രാഹുല്‍ ഗാന്ധി പറഞ്ഞു. ഇനിയും കള്ളന്‍മാരായ എത്ര മോദിമാര്‍ കടന്നുവരാനുണ്ട് അദ്ദേഹം ചോദിച്ചു. അനില്‍ അംബാനിക്ക് രാജ്യത്തിന്റെ കള്ളനായ ചൗക്കീദാര്‍ സമ്മാനം നല്‍കിയതാണ് റാഫേല്‍ എന്നും അദ്ദേഹം പറഞ്ഞു. മോദി എന്തുകൊണ്ട് രാജ്യത്തെ കര്‍ഷകരുടെയും തൊഴിലില്ലാപ്പടയെയും അഭിമുഖീകരിക്കുന്നില്ലെന്നും രാഹുല്‍ ചോദിച്ചു. അതേസമയം, കര്‍ണാടകയിലെ മാണ്ഡ്യയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജെഡിഎസ് അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയ്‌ക്കൊപ്പം രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും.

Next Story

RELATED STORIES

Share it