Loksabha Election 2019

'തൃശൂരിനെ ആര്‍ക്കും കൊടുക്കില്ല'; സുരേഷ്‌ഗോപിയെ ട്രോളി പ്രതാപന്‍

'തൃശൂര്‍ എനിക്ക് വേണം തൃശൂരിനെ ഞാനിങ്ങെടുക്കുവാ..' എന്ന സുരേഷ്‌ഗോപിയുടെ ഈ പ്രയോഗത്തേയാണ് പ്രതാപന്‍ ട്രോളിയത്. സുരേഷ് ഗോപിയുടെ സ്ഥനാര്‍ത്ഥിത്വം യുഡിഎഫിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ എല്ലാ ആശങ്കയും അസ്ഥാനത്താക്കി 93,633 വോട്ടിന്റെ ലീഡാണ് നേടിയത്.

തൃശൂരിനെ ആര്‍ക്കും കൊടുക്കില്ല; സുരേഷ്‌ഗോപിയെ ട്രോളി പ്രതാപന്‍
X

തൃശൂര്‍: ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ട്രോളി ടി എന്‍ പ്രതാപന്‍. വിജയമുറപ്പിച്ചശേഷം മാധ്യമങ്ങളോട് പ്രതകരിക്കുകയായിരുന്നു അദ്ദേഹം. 'അങ്ങനെ തൃശൂരിനെ ആര്‍ക്കും എടുക്കാന്‍ കൊടുക്കില്ല. തൃശൂര്‍ തൃശൂര്‍ക്കാര്‍ക്കുള്ളത്. തൃശൂരെന്നും ജനങ്ങള്‍ക്ക് ഇഷ്ടമുള്ളവരുടെ കയ്യിലാണ്. ഇവിടെ നിന്ന് ആരെങ്കിലും തൃശൂരിനെ കൊണ്ടുപോകാന്‍ വന്നാല്‍ അത് നടക്കില്ല.' ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

'തൃശൂര്‍ എനിക്ക് വേണം തൃശൂരിനെ ഞാനിങ്ങെടുക്കുവാ..' എന്ന സുരേഷ്‌ഗോപിയുടെ ഈ പ്രയോഗത്തേയാണ് പ്രതാപന്‍ ട്രോളിയത്. സുരേഷ് ഗോപിയുടെ സ്ഥനാര്‍ത്ഥിത്വം യുഡിഎഫിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ എല്ലാ ആശങ്കയും അസ്ഥാനത്താക്കി 93,633 വോട്ടിന്റെ ലീഡാണ് നേടിയത്.

ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കൂടി ശ്രദ്ധേയമായിരുന്നു ഇത്തവണ തൃശൂരിലെ മത്സരം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു. നാട്ടികയിലൊഴിച്ച് മറ്റ് ആറ് മണ്ഡലങ്ങളിലും പ്രതാപന്‍ തന്നെയാണ് ലീഡ് നിലനിര്‍ത്തിയത്.

Next Story

RELATED STORIES

Share it