- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദി രണ്ടാം ഹിറ്റ്‌ലര്‍; ദലിത്-ന്യൂനപക്ഷങ്ങള്‍ വോട്ട് ചെയ്യരുത്: സിദ്ധരാമയ്യ
മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇനിയൊരു തിരഞ്ഞെടുപ്പുണ്ടാവില്ല

ബംഗളൂരു: നരേന്ദ്ര മോദി രണ്ടാം ഹിറ്റ്‌ലറാണെന്നും ദലിതുകളും ന്യൂനപക്ഷങ്ങളും രണ്ടാം ഹിറ്റ്‌ലറിന് വോട്ട് ചെയ്യരുതെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ പേരമകനും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ചിക്കമംഗളൂരുവില്‍ നടന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. ഞാന്‍ കൂപ്പുകൈകളോടെ അപേക്ഷിക്കുകയാണ്. ഇത്തവണ മോദിയെ തോല്‍പിക്കണം. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇനിയൊരു തിരഞ്ഞെടുപ്പുണ്ടാവില്ല. പിന്നാക്ക വിഭാഗക്കാരെയും ന്യൂനപക്ഷങ്ങളെയും ഇല്ലാതാക്കും. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്കും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും പിന്നാലെയാണ് മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ച് സിദ്ധരാമയ്യ രംഗത്തെത്തിയത്. നേതാക്കളുടെ വീടുകളിലെ റെയ്ഡിനെതിരേ പ്രതിഷേധിച്ച കുമാരസ്വാമി മോദി ഹിറ്റ്‌ലറിനേക്കാള്‍ മോശമാണെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം, മോദി ഫാഷിസ്റ്റുകളുടെ രാജാവാണെന്നാണു മമതാ ബാനര്‍ജിയുടെ പരാമര്‍ശം.












