Loksabha Election 2019

രാഹുല്‍ ഗാന്ധി അമേത്തിയില്‍ ബുധനാഴ്ച പത്രിക നല്‍കും

2014ല്‍ രാഹുല്‍ ബിജെപിയുടെ സ്മൃതി ഇറാനിയെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്

രാഹുല്‍ ഗാന്ധി അമേത്തിയില്‍ ബുധനാഴ്ച പത്രിക നല്‍കും
X

അമേത്തി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുലിനൊപ്പം മാതാവും യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും ഉണ്ടാവുമെന്ന് അമേത്തി ജില്ലാ മജിസ്‌ട്രേറ്റിനു എസ്പിജി നല്‍കിയ കത്തില്‍ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ നടത്തുമെന്ന് കോണ്‍ഗ്രസ് അമേത്തി ജില്ലാ വക്താവ് അറിയിച്ചു. കഴിഞ്ഞ 15 വര്‍ഷമായി കോണ്‍ഗ്രസ് അധ്യക്ഷരാണ് അമേത്തിയില്‍ ജയിക്കുന്നത്. 2014ല്‍ രാഹുല്‍ ബിജെപിയുടെ സ്മൃതി ഇറാനിയെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മെയ് ആറിനു അഞ്ചാംഘട്ടത്തിലാണ് അമേത്തിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.



Next Story

RELATED STORIES

Share it