Loksabha Election 2019

പൊന്നാനി എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ പര്യടനം

ചെട്ടിപ്പടിയില്‍ നിന്ന് തുടക്കം കുറിച്ച പ്രചാരണം പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിലെ പര്യടനത്തിനുശേഷം തിരൂരങ്ങാടി മുനിസിപ്പാലിറ്റി, നന്നമ്പ്ര, തെന്നല, പെരുമണ്ണ പഞ്ചായത്തുകളിലും വിവിധയിടങ്ങളില്‍ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.

പൊന്നാനി എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ പര്യടനം
X

തിരൂരങ്ങാടി: പൊന്നാനി പാര്‍ലമെന്റ് എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ തിരൂരങ്ങാടി അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. ഇന്ന് രാവിലെ ചെട്ടിപ്പടിയില്‍ നിന്ന് തുടക്കം കുറിച്ച പ്രചാരണം പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിലെ പര്യടനത്തിനുശേഷം തിരൂരങ്ങാടി മുനിസിപ്പാലിറ്റി, നന്നമ്പ്ര, തെന്നല, പെരുമണ്ണ പഞ്ചായത്തുകളിലും വിവിധയിടങ്ങളില്‍ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. എസ്ഡിപിഐ ജില്ലാ ട്രഷറര്‍ അക്കര സെയ്തലവി ഹാജി. തിരൂരങ്ങാടി മണ്ഡലം ഭാരവാഹികള്‍. വിവിധ മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികള്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.




Next Story

RELATED STORIES

Share it