ഇമെയില്‍ വഴി വോട്ട് രേഖപ്പെടുത്താന്‍ സംവിധാനം ഒരുക്കണമെന്ന ഹരജി തള്ളി

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍ പ്രകാരം ഇമെയില്‍/ ഓണ്‍ലൈന്‍ വഴി വോട്ട് രേഖപ്പെടുത്താനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഹരജി പിന്‍വലിക്കാന്‍ പരാതിക്കാരനായ അഭിഭാഷകന്‍ മിട്ടി നരസിംഹ മൂര്‍ത്തിയോട് കോടതി നിര്‍ദേശിച്ചു.

ഇമെയില്‍ വഴി വോട്ട് രേഖപ്പെടുത്താന്‍ സംവിധാനം ഒരുക്കണമെന്ന ഹരജി തള്ളി

ബംഗളൂരു: തിരഞ്ഞെടുപ്പില്‍ ഇമെയില്‍ വഴി വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനമേര്‍പ്പെടുത്താന്‍ കേന്ദ്ര നിയമ മന്ത്രാലയത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എല്‍ നാരായണ സ്വാമി, ജസ്റ്റിസ് പിഎസ് ദിനേശ് കുമാര്‍ എന്നിവരുടെ ബഞ്ചാണ് ഹരജി പരിഗണിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍ പ്രകാരം ഇമെയില്‍/ ഓണ്‍ലൈന്‍ വഴി വോട്ട് രേഖപ്പെടുത്താനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഹരജി പിന്‍വലിക്കാന്‍ പരാതിക്കാരനായ അഭിഭാഷകന്‍ മിട്ടി നരസിംഹ മൂര്‍ത്തിയോട് കോടതി നിര്‍ദേശിച്ചു.
RELATED STORIES

Share it
Top