Loksabha Election 2019

തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട ലംഘനം; തൃശൂരില്‍ ലഭിച്ചത് അഞ്ചര ലക്ഷത്തോളം പരാതികള്‍

സിവിജില്‍ വഴി സംസ്ഥാനത്ത് ലഭിച്ച പരാതികളുടെ എണ്ണം രാജ്യത്തെത്തന്നെ റെക്കോര്‍ഡാണ്(64,020 എണ്ണം). ഇതില്‍ 92 ശതമാനവും പരിഹരിച്ച കേരളം ദേശീയ ശരാശരിയേക്കാളും മുന്നിലെത്തി എന്നതും ശ്രദ്ധേയമാണ്.

തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട ലംഘനം;  തൃശൂരില്‍ ലഭിച്ചത് അഞ്ചര ലക്ഷത്തോളം പരാതികള്‍
X

തൃശൂര്‍: തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട ലംഘനം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തൃശൂരില്‍. ജില്ലയില്‍ ലഭിച്ചത് അഞ്ചര ലക്ഷത്തോളം പരാതികള്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇക്കുറി കര്‍ശന നിര്‍ദ്ദേശങ്ങളുമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാതൃകാ പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചത് സംബന്ധിച്ച് ജില്ലയില്‍ 5,39,266 പരാതികളാണ് ലഭിച്ചത്. ഇത് സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇതില്‍ ഭൂരിഭാഗവും പരിഹരിക്കാന്‍ കഴിഞ്ഞതായി ജില്ലാ വരണാധികാരി അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കുറി ആദ്യമായി ഏര്‍പ്പെടുത്തിയ സിവിജില്‍ മൊബൈല്‍ ആപ്പ് വഴി ലഭിച്ച പരാതികള്‍ ജില്ലയില്‍ നാലായിരത്തോളമാണ്. ഇതിനുപുറമേ കക്ഷി രാഷ്ട്രീയ പ്രതിനിധികളും മറ്റുമായി ലഭിച്ച 53 പരാതികളുമുണ്ട്.

സിവിജില്‍ വഴി സംസ്ഥാനത്ത് ലഭിച്ച പരാതികളുടെ എണ്ണം രാജ്യത്തെത്തന്നെ റെക്കോര്‍ഡാണ്(64,020 എണ്ണം). ഇതില്‍ 92 ശതമാനവും പരിഹരിച്ച കേരളം ദേശീയ ശരാശരിയേക്കാളും മുന്നിലെത്തി എന്നതും ശ്രദ്ധേയമാണ്. പോസ്റ്റര്‍ പതിക്കല്‍ പോലെയുള്ള പരാതികളാണ് ഭൂരിഭാഗവും ഉണ്ടായതെങ്കിലും സ്ഥാനാര്‍ത്ഥികളുടേതടക്കമുള്ള ചില പരാമര്‍ശങ്ങളും പരാതിയില്‍ ഇടംപിടിച്ചിരുന്നു. വോട്ടര്‍പട്ടികയില്‍ നിന്നു വ്യാപകമായി പേര് വെട്ടിമാറ്റപ്പെട്ടു എന്ന പരാതികളും ഇത്തവണ ഉയര്‍ന്നിരുന്നു.ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Next Story

RELATED STORIES

Share it