Loksabha Election 2019

എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ റീ പോളിങ് ഇന്ന്

ബൂത്തില്‍ പോള്‍ ചെയ്തതിതിനേക്കാള്‍ അധികം വോട്ട് ഇവിഎമ്മില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിംഗിന് ഉത്തരവിട്ടത്. വോട്ടിങ് മെഷീനില്‍ 43 വോട്ടുകള്‍ അധികമായി കണ്ടെത്തിയത്.

എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ റീ പോളിങ് ഇന്ന്
X

കൊച്ചി: അധിക വോട്ട് കണ്ടെത്തിയ എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരില്‍ ഇന്ന് റീ പോളിംഗ്. 83ാം നമ്പര്‍ ബൂത്തിലാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ് വൈകീട്ട് 6 വരെയാണ്. ബൂത്തില്‍ പോള്‍ ചെയ്തതിതിനേക്കാള്‍ അധികം വോട്ട് ഇവിഎമ്മില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിംഗിന് ഉത്തരവിട്ടത്.

വോട്ടിങ് മെഷീനില്‍ 43 വോട്ടുകള്‍ അധികമായി കണ്ടെത്തിയത്. മോക്ക് പോളിംഗില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ പോളിംഗ് തുടങ്ങും മുമ്പ് നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിട്ടു പോയതോടെയാണ് ഇവിഎമ്മില്‍ അധിക വോട്ട് കണ്ടെത്താന്‍ ഇടയാക്കിയത്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിഴവ് റീപോളിംഗിലേക്ക് നയിച്ച സാഹചര്യത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടെടുപ്പിന്റെ ചുമതല. ആലുവ തഹസില്‍ദാറാണ് പ്രിസൈഡിംഗ് ഓഫീസര്‍.




Next Story

RELATED STORIES

Share it