വോട്ടിങ് യന്ത്രത്തിനെതിരായ പരാതി: ജാഗ്രത പാലിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം, ചേര്‍ത്തല, കണ്ണൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ചെയ്യുന്ന വോട്ടുകള്‍ താമരക്ക് പോകുന്നത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

വോട്ടിങ് യന്ത്രത്തിനെതിരായ പരാതി:  ജാഗ്രത പാലിക്കണമെന്ന് കോടിയേരി

കണ്ണൂര്‍: വോട്ടിങ് യന്ത്രത്തിനെതിരേ സംസ്ഥാന വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ എല്ലാ ബൂത്തുകളിലും ജാഗ്രത പാലിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംശയം ജനിപ്പിക്കുന്നതാണ് നിലവിലെ സാഹചര്യങ്ങള്‍. തിരുവനന്തപുരം, ചേര്‍ത്തല, കണ്ണൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ചെയ്യുന്ന വോട്ടുകള്‍ താമരക്ക് പോകുന്നത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

വിവി പാറ്റ് മെഷീനുകളില്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അപാകത സംഭവിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. യന്ത്ര സംവിധാനത്തിലേക്ക് മാറിയതോടെ ബൂത്തുകളിലെ വോട്ടര്‍മാരുടെ എണ്ണം കുറക്കേണ്ടതുണ്ട്. ഒരു ബൂത്തില്‍ 1200ല്‍ അധികം വോട്ടര്‍മാരാണ് നിലവിലുള്ളത്. ഇത് 600 ആയി കുറക്കണം. വോട്ടിങ് വൈകുന്നത് പരിഹരിക്കാനും ഇതിലൂടെ സാധിക്കുമെന്ന് കോടിയേരി പറഞ്ഞു.
RELATED STORIES

Share it
Top