അമിത് ഷാക്ക് രാജവെമ്പാലയേക്കാൾ വിഷം: കെ സി വേണുഗോപാല്‍

'എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന നാടാണു വയനാട്. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിനു ചുട്ടമറുപടി വയനാട്ടുകാർ തന്നെ ബിജെപിക്കു നല്‍കും.' വേണുഗോപാല്‍ പറഞ്ഞു.

അമിത് ഷാക്ക് രാജവെമ്പാലയേക്കാൾ വിഷം: കെ സി വേണുഗോപാല്‍

കല്‍പറ്റ: പാക്കിസ്ഥാനോടു താരതമ്യം ചെയ്ത് വയനാടിനെ അപമാനിച്ച അമിത്ഷാക്ക് രാജ വെമ്പാലയേക്കാൾ വിഷമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വയനാടിന്റെ പാരമ്പര്യം അമിത് ഷായ്ക്കറിയില്ല. എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന നാടാണു വയനാട്.

ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിനു ചുട്ടമറുപടി വയനാട്ടുകാർ തന്നെ ബിജെപിക്കു നല്‍കും. പാക്കിസ്ഥാനില്‍ വിളിക്കാത്തിടത്തു പോയി ചായ കുടിക്കുന്നയാളാണ് മോദി. അദ്ദേഹം കോണ്‍ഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാനായിട്ടില്ല- വേണുഗോപാല്‍ പറഞ്ഞു.

റഫാലില്‍ പ്രഥമദൃഷ്ട്യാ അഴിമതി നടന്നിട്ടുണ്ടെന്നതു വ്യക്തമാണ്. പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ടാണ് ഇടപാട് നടത്തിയിരിക്കുന്നത്. ഇക്കാര്യം സുപ്രീംകോടതി ശരിവച്ചിരിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.
RELATED STORIES

Share it
Top