തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബിജെപി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. മൊറാദാബാദിലെ ബൂത്ത് നമ്പര്‍ 231ലെ ഉദ്യോഗസ്ഥനെയാണ് ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. സമാജ്‌വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിളിന് വോട്ട് ചെയ്യാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതെന്നാണ് വിവരം. അതേസമയം, ഉത്തര്‍പ്രദേശില്‍ ഇവിഎമ്മില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന് ആരോപിച്ച് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് തന്നെ രംഗത്തെത്തിയിരുന്നു.

RELATED STORIES

Share it
Top