Loksabha Election 2019

അഖിലേഷ് അസംഗഡില്‍ മല്‍സരിക്കും

അഖിലേഷിന്റെ പിതാവ് മുലായം സിങ് യാദവ് പ്രതിനിധീകരിക്കുന്ന സീറ്റാണിത്. അസംഗഡിന് പകരം മണിപൂരിയിലാണ്് മുലായം സിങ് യാദവ് ഇത്തവണ മല്‍സരിക്കുന്നത്.

അഖിലേഷ് അസംഗഡില്‍ മല്‍സരിക്കും
X

ലക്‌നോ: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുപിയിലെ അസംഗഡ് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ജനവിധി തേടും. അഖിലേഷിന്റെ പിതാവ് മുലായം സിങ് യാദവ് പ്രതിനിധീകരിക്കുന്ന സീറ്റാണിത്. അസംഗഡിന് പകരം മണിപൂരിയിലാണ്് മുലായം സിങ് യാദവ് ഇത്തവണ മല്‍സരിക്കുന്നത്.

ഇതാദ്യമായാണ് അഖിലേഷ് യാദവ് കിഴക്കന്‍ യുപിയിലെ ഒരു മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്നത്. ഇതിനു മുന്‍പ് 2009ലാണ് അഖിലേഷ് ലോക്‌സഭയിലേക്ക് മല്‍സരിച്ചത്. അന്ന് കന്നൗജ് സീറ്റില്‍ നിന്ന് വിജയിച്ച അഖിലേഷ് പിന്നീട് 2012ല്‍ യുപി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിനായി എംപി സ്ഥാനം രാജിവച്ചിരുന്നു. അഖിലേഷിന്റെ പത്‌നി ഡിംപിള്‍ യാദവാണ് അഖിലേഷിന്റെ മുന്‍ മണ്ഡലമായ കന്നൗജില്‍ ഇത്തവണ എസ്പി സ്ഥാനാര്‍ഥിയാവുന്നത്.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടം കൊയ്തപ്പോളും അസംഗഡില്‍ 63,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുലായം സിങ് യാദവ് വിജയിച്ചിരുന്നു. മുസ്‌ലിം, യാദവ സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലമാണ് അസംഗഡ്. 1989 മുതല്‍ മുസ്‌ലിം, യാദവ സ്ഥാനാര്‍ഥികള്‍ മാത്രമാണ് മണ്ഡലത്തില്‍ വിജയിച്ചിട്ടുള്ളത്. 2014ല്‍ എസ്പി, ബിഎസ്പി സ്ഥാനാര്‍ഥികള്‍ക്ക് മണ്ഡലത്തിലെ 63 ശതമാനം വോട്ട് നേടാനായിരുന്നു. 29 ശതമാനം വോട്ട് മാത്രമായിരുന്നു ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.

മുലായം സിങിനെ പാര്‍ട്ടിയുടെ സ്റ്റാര്‍ കാംപയിനര്‍മാരുടെ കൂട്ടത്തില്‍ നിന്ന് ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. 40 സ്റ്റാര്‍ കാംപയിനര്‍മാരുടെ പട്ടിക എസ്പി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതില്‍ 79കാരനായ മുലായത്തിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. മുതിര്‍ന്്‌ന എസ്പി നേതാവ് മുഹമ്്മദ് അസം ഖാനെ ഇത്്തവണ റാംപൂരില്‍നിന്ന് മല്‍സരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. മുതിര്‍ന്ന എസ്പി നേതാവ് രാംഗോപാല്‍ യാദവ്് ആണ് സ്ഥാനാര്‍ഥികളുടെയും കാംപയിനര്‍മാരുടെയും പട്ടിക പുറത്തുവിട്ടത്.


Next Story

RELATED STORIES

Share it