പൂര്‍ണ സംസ്ഥാന പദവി വിഷയം ഉയര്‍ത്തി ആംആദ്മി പാര്‍ട്ടി

പൂര്‍ണ സംസ്ഥാന പദവിക്കായി ഡല്‍ഹിക്കാര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുമെന്ന് എഎപി നേതാവും പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ അതിഷി പറഞ്ഞു.

പൂര്‍ണ സംസ്ഥാന പദവി വിഷയം ഉയര്‍ത്തി ആംആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി പൂര്‍ണ സംസ്ഥാന പദവി വിഷയം ഉയര്‍ത്തി ആംആദ്മി പാര്‍ട്ടി. പൂര്‍ണ സംസ്ഥാന പദവിക്കായി ഡല്‍ഹിക്കാര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുമെന്ന് എഎപി നേതാവും പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ അതിഷി പറഞ്ഞു. പൂര്‍ണ സംസ്ഥാന പദവി നല്‍കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പാര്‍ട്ടി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ സ്ത്രീസുരക്ഷയുമായും ഉന്നത വിദ്യാഭ്യാസവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂര്‍ണ സംസ്ഥാന പദവി ആവശ്യമാണെന്ന് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായ അതിഷി പറഞ്ഞു. നേരിട്ട് ബാധിക്കുന്ന പ്രാദേശിക വിഷയങ്ങളാവും ഡല്‍ഹിയിലെ വോട്ടര്‍മാര്‍ പരിഗണിക്കുകയെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top