Health

'ആങ്കിലോസിങ് സ്‌പോണ്ടിലൈറ്റിസ്' രോഗം ഗുരുതരമാവുമ്പോള്‍

ആങ്കിലോസിങ് സ്‌പോണ്ടിലൈറ്റിസ് രോഗം ഗുരുതരമാവുമ്പോള്‍
X

പാലക്കാട്: യുവാക്കളില്‍ കാണുന്ന അപൂര്‍വ വാതരോഗമാണ് 'ആങ്കിലോസിങ് സ്‌പോണ്ടിലൈറ്റിസ്'. ഇന്ത്യയില്‍ ലക്ഷത്തില്‍ ഏഴുപേര്‍ എന്ന തോതില്‍ ഈ രോഗം ബാധിക്കുന്നുവെന്നാണ് കണക്ക്. 15-45 പ്രായപരിധിയിലെ പുരുഷന്‍മാരിലാണ് കൂടുതലും കണ്ടുവരുന്നത്. മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ രോഗിക്ക് ഇടുപ്പെല്ല് മാറ്റിവയ്‌ക്കേണ്ടിവരും.

വേദനസംഹാരികളാണു കൂടുതലായും ഉപയോഗിക്കുന്നത്. അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നിന് വന്‍വിലയുമാണ്. മെഡിക്കല്‍ കോളജുകളില്‍ ശസ്ത്രക്രിയയും മറ്റു ചികില്‍സയും സൗജന്യമായി നല്‍കുന്നുണ്ട്. രോഗബാധിതരുടെ കണക്കെടുത്ത് ഇവര്‍ക്ക് മെഡിക്കല്‍ കോളജില്‍ സൗജന്യ ചികില്‍സയ്ക്ക് പ്രത്യേക സംവിധാനമുണ്ടാക്കുമെന്നും കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍

* പുറം ഭാഗത്തും ഇടുപ്പെല്ലിനുമുണ്ടാവുന്ന വേദന

* കഴുത്തുവേദന

* അമിതക്ഷീണം

Next Story

RELATED STORIES

Share it