- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിനും, ഡെപ്യൂട്ടി എംഡി അലീഷാ മൂപ്പനും ഹാര്‍ഡ്‌വാര്‍ഡ് ബിസിനസ് കൗണ്‍സില്‍ അവാര്‍ഡ്
ആരോഗ്യ സംരക്ഷണ മേഖലയില്‍ കാഴ്ചവെച്ച സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓര്‍ഗനൈസേഷനല്‍ എക്‌സലന്‍സ് ഡയമണ്ട് അവാര്‍ഡ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിനുംവിവിധ ഭൂമിശാസ്ത്രമേഖലകളില്‍ സ്ഥാപനത്തിന്റെ സുസ്ഥിരമായ വിജയത്തെ മുന്നില്‍ നിന്ന് നയിക്കുന്നതിന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലിഷാ മൂപ്പന് ഡയമണ്ട് ലെവല്‍ ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ്‌സ്് അവാര്‍ഡും ലഭിച്ചു
കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിനും, ഡെപ്യൂട്ടി എംഡി അലീഷാ മൂപ്പനും ഹാര്‍ഡ്‌വാര്‍ഡ് ബിസിനസ് കൗണ്‍സില്‍ അവാര്‍ഡ്.ആരോഗ്യ സംരക്ഷണ മേഖലയില്‍ കാഴ്ചവെച്ച സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓര്‍ഗനൈസേഷനല്‍ എക്‌സലന്‍സ് ഡയമണ്ട് അവാര്‍ഡ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിനുംവിവിധ ഭൂമിശാസ്ത്രമേഖലകളില്‍ സ്ഥാപനത്തിന്റെ സുസ്ഥിരമായ വിജയത്തെ മുന്നില്‍ നിന്ന് നയിക്കുന്നതിന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലിഷാ മൂപ്പന് ഡയമണ്ട് ലെവല്‍ ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ്‌സ് അവാര്‍ഡും ലഭിച്ചു.
സുസ്ഥിരമായ സംരംഭക പ്രവര്‍ത്തനങ്ങളിലൂടെ, ജനങ്ങള്‍ക്ക് ഏറ്റവും പുതിയ സേവനങ്ങള്‍ നല്‍കുകയും സമൂഹത്തെ സേവിക്കാന്‍ സര്‍ക്കാറുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് ആരോഗ്യമേഖലയ്ക്ക് സമഗ്രമായ നേട്ടങ്ങള്‍ സമ്മാനിച്ചതിലൂടെയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് ഡയമണ്ട് ലെവല്‍ ഓര്‍ഗനൈസേഷണല്‍ അവാര്‍ഡ് ലഭിച്ചതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു.
കൊവിഡ് നെ നേരിടുന്നതിലും മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും 7 രാജ്യങ്ങളിലെ ജനസമൂഹത്തിന്റെ വിവിധ ആരോഗ്യപരിചരണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും സ്ഥാപനം നടത്തിയ സമഗ്രമായ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണിത്. മുന്നേറ്റങ്ങളെ സജീവമായി പിന്തുണയ്ക്കുന്നതിനും നൂതന രീതികള്‍ കൊണ്ടുവരുന്നതിനും, അതിലൂടെ സ്ഥാപനത്തിന്റെ വിജയത്തെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്യുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലിഷാ മൂപ്പന് ഡയമണ്ട് ലെവല്‍ ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ്‌സ് അവാര്‍ഡും ലഭിച്ചു.
കഴിഞ്ഞ 34 വര്‍ഷമായി, വിവിധ സ്ഥാപനങ്ങളിലൂടെ ലോകോത്തര ആരോഗ്യ സേവനങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കാന്‍ തങ്ങള്‍ എല്ലായ്‌പ്പോഴും പരിശ്രമിക്കുകയാണെന്നും ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു.കൊവിഡ് നെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുകയും, കഴിയുന്നത്ര ആളുകള്‍ക്ക് സേവനമെത്തിക്കാനും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് കഴിഞ്ഞു. തങ്ങളുടെ രോഗികള്‍ക്ക് മികച്ച മെഡിക്കല്‍, ഡിജിറ്റല്‍ ആരോഗ്യ പരിഹാരം നല്‍കുന്നതിന് നവീകരണം, സ്ഥാപനത്തിന്റെ പ്രതിബദ്ധത, സംരംഭക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉറപ്പാക്കിക്കൊണ്ട് മുന്‍നിരയില്‍ തന്നെ നിലയുറപ്പിക്കാന്‍ ആസ്റ്റീരിന്‍സിന്റെ അചഞ്ചലമായ ഇച്ഛാശക്തിയും, ചടുലതയും സഹായിച്ചു. എല്ലാവര്‍ക്കും അനായാസം പാപ്യമാകുന്ന ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ ലഭ്യമാക്കി തങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന മൂല്ല്യങ്ങളുടെ തെളിവാണ് ഈ അവാര്‍ഡുകളെന്നും ഡോക്ടര്‍ ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ എളുപ്പത്തില്‍ പ്രാപ്യമാക്കാന്‍ ഞങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിഞ്ഞ് അംഗീകാരം നല്‍കിയതിന്് ഹാര്‍വാര്‍ഡ് ബിസിനസ് കൗണ്‍സിലിനോട് നന്ദി പറയുന്നതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷാ മൂപ്പന്‍ വ്യക്തമാക്കി. ആസ്റ്റര്‍ ഇതുവരെ 28,000 കൊവിഡ് -19 പോസിറ്റീവ് രോഗികള്‍ക്ക് ചികില്‍സ നല്‍കുകയും, മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും 7 രാജ്യങ്ങളിലായി 1,662,726 പേരെ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തികമായി പ്രയാസം നേരിടുന്ന രോഗികള്‍ക്കായി നിലവില്‍ ഇന്ത്യയില്‍ നാലിലധികം കൊവിഡ് -19 ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ പ്രവര്‍ത്തിപ്പിക്കുകയും, മഹാമാരിമൂലം പ്രയാസപ്പെടുന്ന ആളുകളെ സഹായിക്കുന്നതിന് നിരവധി ഉദ്യമങ്ങള്‍ ഒരുക്കുകയും ചെയ്തു. 202021 സാമ്പത്തിക വര്‍ഷത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ആഗോളതലത്തില്‍ 15.5 ദശലക്ഷം രോഗികള്‍ക്ക് സേവനം നല്‍കിയിട്ടുണ്ടെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ അധികൃതര്‍ വ്യക്തമാക്കി.
RELATED STORIES
വാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
11 Dec 2024 11:46 AM GMTമെഡിക്കല്‍ ഷോപ്പുകളില്‍ എയര്‍ കണ്ടീഷണര്‍ സംവിധാനം നിര്‍ബന്ധമാക്കി...
7 Dec 2024 8:32 AM GMTനീല ട്രോളി ബാഗ് വിവാദം: കള്ളപ്പണ ആരോപണങ്ങളില്‍ ഉറച്ചു...
3 Dec 2024 8:19 AM GMTട്രോളി ബാഗ് വിവാദം; പെട്ടിയില്‍ കള്ളപ്പണമെത്തിയതിന് തെളിവില്ലെന്ന്...
2 Dec 2024 11:37 AM GMTവിലക്കയറ്റം രൂക്ഷം; സര്‍ക്കാര്‍ കണ്ണ് തുറക്കണം: പി ആര് സിയാദ്
30 Nov 2024 2:26 PM GMTപാലക്കാട് ശ്രീനിവാസന് വധക്കേസ്: ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന്...
29 Nov 2024 10:30 AM GMT