Health

തൊഴിലിടങ്ങളിലെ ആരോഗ്യശീലത്തിനു പുതിയ മാതൃകയുമായി ജി കെ ഗ്രൂപ്പ്

പ്രഷര്‍ കുക്കറിന്റെ സഹായത്തോടെയാണ് എളുപ്പത്തില്‍ കൂടുതല്‍ പേര്‍ക്ക് ആവി വലിക്കുന്നതിനുള്ള ക്രമീകരണം. കുക്കറില്‍ വെള്ളം തിളപ്പിയ്ക്കുന്നതിന്റെ ആവി സ്റ്റീല്‍ പൈപ്പിലൂടെ പുറത്തേക്കു വിടുന്നു. തൊഴിലാളികള്‍ക്കു നിന്നു കൊണ്ട് ആവി വലിക്കുന്നതിനു പ്രത്യേകമായ കാബിനും സഹായികളെയും ക്രമീകരിച്ചിട്ടുണ്ട്.ആവി വലിക്കുന്നയാളുടെ പൊക്കത്തിനനുസരിച്ചു പൈപ്പ് ദിശാമാറ്റം വരുത്താം.

തൊഴിലിടങ്ങളിലെ ആരോഗ്യശീലത്തിനു പുതിയ മാതൃകയുമായി ജി കെ ഗ്രൂപ്പ്
X

കൊച്ചി: രോഗഭീതിയുടെയും ആശങ്കകളുടെയും കാലത്തു തൊഴിലിടങ്ങളിലെ അനുകരണീയമായ ആരോഗ്യശീലത്തിനു കിഴക്കമ്പലത്തു നിന്നൊരു ലളിത മാതൃക. ജോലിക്കെത്തുമ്പോഴും മടങ്ങുമ്പോഴും ആവി വലിക്കുന്നതിനുള്ള ക്രമീകരണം സജ്ജമാക്കിയാണു തൊഴിലാളികളുടെ ആരോഗ്യത്തിന് ഇവിടെ കരുതലൊരുക്കുന്നത്.കിഴക്കമ്പലത്തെ പ്രമുഖമായ ജി.കെ. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വിവിധ സ്ഥാപനങ്ങളിലാണു ആവി വലിക്കുന്നതിനു ലളിതമായ സംവിധാനം ഒരുക്കിയിട്ടുള്ളത്. പ്രഷര്‍ കുക്കറിന്റെ സഹായത്തോടെയാണ് എളുപ്പത്തില്‍ കൂടുതല്‍ പേര്‍ക്ക് ആവി വലിക്കുന്നതിനുള്ള ക്രമീകരണം. കുക്കറില്‍ വെള്ളം തിളപ്പിയ്ക്കുന്നതിന്റെ ആവി സ്റ്റീല്‍ പൈപ്പിലൂടെ പുറത്തേക്കു വിടുന്നു. തൊഴിലാളികള്‍ക്കു നിന്നു കൊണ്ട് ആവി വലിക്കുന്നതിനു പ്രത്യേകമായ കാബിനും സഹായികളെയും ക്രമീകരിച്ചിട്ടുണ്ട്.

ആവി വലിക്കുന്നയാളുടെ പൊക്കത്തിനനുസരിച്ചു പൈപ്പ് ദിശാമാറ്റം വരുത്താം. പൈപ്പു വഴി എത്തുന്ന ആവി വായിലൂടെയും മൂക്കിലൂടെയും ഫലപ്രദമായി ശ്വാസകോശത്തിലേക്കെത്തും. വെള്ളത്തില്‍ മരുന്നുകളോ മറ്റോ ചേര്‍ക്കാത്തതിനാല്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ചും ആശങ്ക വേണ്ട. ആവി വലിക്കേണ്ടതിന്റെ രീതിയും നിര്‍ദേശങ്ങളും കാബിനില്‍ ആലേഖനം ചെയ്തിരിക്കുന്നു.ഏപ്രില്‍ മുതല്‍ ജികെയുടെ വിവിധ സ്ഥാപനങ്ങളില്‍ ഈ സംവിധാനമുണ്ട്. തൊഴിലാളികള്‍ രാവിലെ ജോലിക്കെത്തുമ്പോഴും വൈകുന്നേരം മടങ്ങുമ്പോഴും നിര്‍ബന്ധമായും രണ്ടു മിനിട്ടെങ്കിലും ആവി വലിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശ്വാസകോശത്തിലേക്കു രോഗാണുക്കള്‍ പ്രവേശിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണു തൊഴിലാളികള്‍ക്കു ലളിതമായ രീതിയില്‍ ആവി വലിക്കാന്‍ സംവിധാനമൊരുക്കിയതെന്നു ജി കെ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ആന്റണി കൂരീക്കല്‍ പറഞ്ഞു.മകളും ഡോക്ടറുമായ ധന്യയുടെ പ്രചോദനവും ശാസ്ത്രീയ മാര്‍ഗനിര്‍ദേശവുമാണു തൊഴിലാളികള്‍ക്ക് ആവി വലിക്കല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ കാരണമായത്. സംസ്ഥാനത്തു തൊഴില്‍ മേഖലയില്‍ ചെലവില്ലാത്ത രീതിയില്‍ ആവി വലിക്കലിനുള്ള സംവിധാനമൊരുക്കുത്തിനുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിനും സര്‍ക്കാരിനും സമര്‍പ്പിക്കുമെന്നും ജോര്‍ജ് ആന്റണി അറിയിച്ചു.

Next Story

RELATED STORIES

Share it