Health

ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് മാതൃ ശിശു സൗഹൃദ ആശുപത്രി അംഗീകാരം

സംസ്ഥാന സര്‍ക്കാര്‍, ദേശീയ ആരോഗ്യമിഷന്‍ എന്നിവരുടെ പങ്കാളികളായ ഇന്ത്യന്‍ അക്കാദമി ഫോര്‍ പീഡിയാട്രിക്‌സ്, കേരള യൂനിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ് എന്നിവരുടെ പരിശോധനകള്‍ക്കും വിലയിരുത്തലിനും ശേഷമാണ് ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് ഈ അംഗീകാരം ലഭിച്ചതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി

ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് മാതൃ ശിശു സൗഹൃദ ആശുപത്രി അംഗീകാരം
X

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയ്ക്ക് മാതൃ ശിശു സൗഹൃദ ആശുപത്രി എന്ന അംഗീകാരം ലഭിച്ചതായി മാനേജ്‌മെന്റ് വ്യക്തമാക്കി.സംസ്ഥാന സര്‍ക്കാര്‍, ദേശീയ ആരോഗ്യമിഷന്‍ എന്നിവരുടെ പങ്കാളികളായ ഇന്ത്യന്‍ അക്കാദമി ഫോര്‍ പീഡിയാട്രിക്‌സ്, കേരള യൂനിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ് എന്നിവരുടെ പരിശോധനകള്‍ക്കും വിലയിരുത്തലിനും ശേഷമാണ് ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് ഈ അംഗീകാരം ലഭിച്ചതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.


2019-2020ലെ ദേശീയ കുടുംബാരോഗ്യസര്‍വ്വേപ്രകാരം, കേരളത്തില്‍ നവജാതശിശുക്കള്‍ക്ക് ആദ്യത്തെ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കുന്ന നിരക്ക് 59.5% ആയി കുറഞ്ഞു. മുലയൂട്ടല്‍ നിരക്ക് മെച്ചപ്പെടുത്തുന്നതിനും, ശിശുരോഗങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഗര്‍ഭിണികള്‍ക്കും, അമ്മമാര്‍ക്കുമായി പ്രത്യേകം ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ശരിയായ രീതിയില്‍ മുലയൂട്ടല്‍ പ്രക്രിയ അമ്മമാര്‍ക്കിടയില്‍ നടക്കുന്നു എന്നുറപ്പ് വരുത്തുവാന്‍ മുഴുവന്‍സമയ ലാക്‌റ്റേഷന്‍ കൗണ്‍സിലറുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

ആറ് മാസം കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കണമെന്ന ലക്ഷ്യത്തിനായി അമ്മമാരെ സഹായിക്കുന്നതിന് ആസ്‌ററര്‍ ബ്രെസ്റ്റ് ഫീഡിംഗ് സപ്പോര്‍ട്ട് ഗ്രൂപ്പ് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലൂടെ സമയബന്ധിതവും കൃതതയുമാര്‍ന്ന വിവരങ്ങളും പിന്തുണയും അമ്മമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ലഭ്യമാകും.ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ തുടങ്ങി ആദ്യത്തെ ആറ് മാസത്തേക്ക് മുലയൂട്ടല്‍ നിര്‍ബന്ധമാക്കാനും കുഞ്ഞിന്റെ രണ്ട് വയസ് വരെ തുടരാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ആദ്യത്തെ ആറ് മാസക്കാലം മുലപ്പാല്‍ മാത്രം നല്‍കിയ അമ്മമാരുടെ ശതമാനകണക്കില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ശതമാനം 78.3 % ആണെന്നും പരിപാടിക്ക് നേതൃത്വം നല്‍കിയ സീനിയര്‍ കണ്‍സല്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ഡോ. ജീസന്‍ ഉണ്ണി വ്യക്തമാക്കി.

Next Story

RELATED STORIES

Share it