Latest News

സൂം വീഡിയോ കോണ്‍ഫ്രന്‍സിങ് കമ്പനി റിയല്‍ടൈം വിവര്‍ത്തന സോഫ്റ്റ് വെയര്‍ നിര്‍മാണക്കമ്പനി വാങ്ങുന്നു

സൂം വീഡിയോ കോണ്‍ഫ്രന്‍സിങ് കമ്പനി റിയല്‍ടൈം വിവര്‍ത്തന സോഫ്റ്റ് വെയര്‍ നിര്‍മാണക്കമ്പനി വാങ്ങുന്നു
X

വാഷിങ്ടണ്‍: കൊവിഡ് കാലത്ത് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ സൂം വീഡിയോ കോണ്‍ഫ്രന്‍സിങ് കമ്പനി റിയല്‍ടൈം വിവര്‍ത്തന സോഫ്റ്റ് വെയര്‍ കമ്പനിയായ കൈറ്റ്‌സിനെ വാങ്ങുന്നു. ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാള്‍സ്‌റൂഹ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൊലൂഷന്‍സാണ് സൂം വാങ്ങുന്നത്.

പുതിയ നീക്കത്തോടെ സൂമില്‍ റിയല്‍ടൈം വിവര്‍ത്തന ഫീച്ചര്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയാണ് ഒരുങ്ങുന്നത്. നിലവില്‍ ഈ ഫീച്ചര്‍ ഉണ്ടെങ്കിലും ഇംഗ്ലീഷില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്.

പുതിയ നീക്കം വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കിടയില്‍ ആശയവിനമയം സുസാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് റൂമുകളില്‍ അധ്യാപകരുടെ ലക്ചര്‍ ക്ലസ്സുകള്‍ ഭാഷ മാറ്റി കേട്ടുപഠിക്കാനുള്ള സംവിധാനമായാണ് കൈറ്റ്‌സിന്റെ തുടക്കം.

Next Story

RELATED STORIES

Share it