Latest News

വൈഎസ്ആറിന്റെ ബയോപിക് റിലീസ് ഇന്ന്; സോണിയയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ്

പാര്‍ട്ടിയേയും പാര്‍ട്ടിയുടെ മുന്‍ ദേശീയ അധ്യക്ഷ സോണിയാഗാന്ധിയേയും ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു.

വൈഎസ്ആറിന്റെ ബയോപിക് റിലീസ് ഇന്ന്;  സോണിയയെ മോശമായി  ചിത്രീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ്
X
മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന 'യാത്ര' ആന്ധ്രയിലും തെലങ്കാനായിലും ഇന്ന് റിലീസ് ചെയ്യാനിരിക്കെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പാര്‍ട്ടിയേയും

പാര്‍ട്ടിയുടെ മുന്‍ ദേശീയ അധ്യക്ഷ സോണിയാഗാന്ധിയേയും ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു.

കോണ്‍ഗ്രസിനെയും അതിന്റെ നേതാവ് സോണിയാഗാന്ധിയേയും മനപ്പൂര്‍വ്വം ലക്ഷ്യംവച്ചുള്ളതാണ് ചിത്രമെന്ന് ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് വക്താവ് ജന്‍ഗാ ഗൗതം വ്യക്തമാക്കി.

മഹി വി രാഘവ് ആണ് അവിഭക്ത ആന്ധ്രാപ്രദേശിലെ ജനകീയ നേതാവായ രാജശേഖര റെഡ്ഢിയെന്ന വൈഎസ്ആറിന്റെ ജീവിതം പറയുന്ന ചിത്രം സംവിധാനം ചെയ്തത്. മമ്മുട്ടിയാണ് വൈഎസ്ആറായി അഭിനയിക്കുന്നത്.

Next Story

RELATED STORIES

Share it