Latest News

എക്‌സൈസ് ഓഫിസറെ കയ്യേറ്റം ചെയ്ത കേസില്‍ യുവാവ് കീഴടങ്ങി

എക്‌സൈസ് ഓഫിസറെ കയ്യേറ്റം ചെയ്ത കേസില്‍ യുവാവ് കീഴടങ്ങി
X

പെരിന്തല്‍മണ്ണ: വാഹന പരിശോധനക്കിടെ എക്‌സൈസ് പ്രിവന്റീവ് ഓഫീസറെ കയ്യേറ്റം ചെയ്ത പരാതിയില്‍ യുവാവ് കീഴങ്ങി. പെരിന്തല്‍മണ്ണ കുന്നപ്പള്ളിയിലെ മുഹമ്മദ് ഷനാസ് (20) ആണ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. കഴിഞ്ഞ ജൂലൈ 26 ന് എക്‌സൈസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ പ്രവന്റീവ് ഓഫീസറെ കയ്യേറ്റം ചെയ്‌തെന്നാണ് കേസ്. ഷനാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it