Latest News

കൊല്ലം ചിതറയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തൂറ്റിക്കല്‍ സ്വദേശിയായ 32കാരന്‍ അശോകനെയാണ് ചിതറയിലെ ബന്ധു വീട്ടിനു സമീപത്തെ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലം ചിതറയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
X

കൊല്ലം: ചിതറയില്‍ ബന്ധു വീടിന് സമീപമുള്ള കുഴിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൂറ്റിക്കല്‍ സ്വദേശിയായ 32കാരന്‍ അശോകനെയാണ് ചിതറയിലെ ബന്ധു വീട്ടിനു സമീപത്തെ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഒരു വര്‍ഷമായി ഭാര്യയുമായി പിരിഞ്ഞുകഴിയുകയായിരുന്നു ഇദ്ദേഹം. മക്കള്‍ ഇയാളുടെ ഒപ്പം ആയിരുന്നു. ഇന്നലെ രാവിലെ ഇളയമകളെ അമ്മയുടെ അടുത്തെത്തിച്ചിരുന്നു. ഇയ്യാളുടെ ഭാര്യ അവരുടെ അമ്മൂമ്മയുടെ ഒപ്പമാണ് കഴിഞ്ഞിരുന്നത്.

ഇന്നലെ രാത്രിയോടെ ആവാം ഇയാള്‍ ചിതറയില്‍ എത്തിയതെന്ന നിഗമനത്തിലാണ് പോലിസ്. ബന്ധു വീടിനോടു ചേര്‍ന്നുള്ള കുഴിയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്തായി വിഷം നിറച്ച കുപ്പിയും ഉണ്ടായിരുന്നു. കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

Next Story

RELATED STORIES

Share it