Latest News

സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു; മക്കള്‍ക്ക് പരിക്ക്

സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു; മക്കള്‍ക്ക് പരിക്ക്
X

കുമളി: സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് മക്കള്‍ക്ക് പരിക്കേറ്റു. ചെങ്കര ശങ്കരഗിരി കപ്പയില്‍ അരുണ്‍ (40) ആണ് മരിച്ചത്. മക്കളായ നന്ദു, ഗൗരി എന്നിവരെ കട്ടപ്പനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് സ്‌കൂളില്‍നിന്ന് മക്കളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുമ്പോഴായിരുന്നു അപകടം. പുല്ലുമേട്‌ചെങ്കര റോഡില്‍ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് സമീപത്തെ തേയിലത്തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു. അരുണ്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. നന്ദുവും ഗൗരിയും മേരികുളം സെയ്ന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. അരുണിന്റെ ഭാര്യ പ്രന്‍സി കഴിഞ്ഞ ദിവസമാണ് അവധി കഴിഞ്ഞ് ദുബൈയിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയത്.

Next Story

RELATED STORIES

Share it