Latest News

ഭിന്നശേഷിക്കാര്‍ക്കുള്ള പുനരധിവാസ പരിശീലനകേന്ദ്രത്തില്‍ പഠിക്കുന്ന യുവാവിനെ മര്‍ദിച്ചതായി പരാതി

ഭിന്നശേഷിക്കാര്‍ക്കുള്ള പുനരധിവാസ പരിശീലനകേന്ദ്രത്തില്‍ പഠിക്കുന്ന യുവാവിനെ മര്‍ദിച്ചതായി പരാതി
X

കോഴിക്കോട്: വെള്ളയിലിലെ ഭിന്നശേഷിക്കാര്‍ക്കുള്ള പുനരധിവാസ പരിശീലനകേന്ദ്രത്തില്‍ താമസിച്ചു പഠിക്കുന്ന യുവാവിനെ മര്‍ദിച്ചതായി പരാതി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി സുജിത്ത് സോമനാണ് (30) മര്‍ദനത്തില്‍ പരിക്കേറ്റത്. സുജിത്തിന്റെ ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ട്. സുജിത്ത് പത്തുവര്‍ഷമായിട്ട് വെള്ളയിലെ സ്ഥാപനത്തില്‍ പഠിക്കുകയാണ്. മാസത്തിലൊരിക്കലാണ് സുജിത്തിനെ സ്ഥാപനത്തിലെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. ഇന്നലെ ഉച്ചയോടെ സുജിത്തിനെ വിളിക്കാനായി സഹോദരനായ അജിത്ത് എത്തിയപ്പോഴാണ് മര്‍ദനത്തിന്റെ പാടുകള്‍ കണ്ടത്.

കൂട്ടിക്കൊണ്ടുപോകാന്‍ വരുമെന്ന് സ്ഥാപനത്തിലെ അധ്യാപികയെ തിങ്കളാഴ്ച വിളിച്ചറിയിച്ചപ്പോള്‍ സുജിത്ത് അധ്യാപകരുടെ കൈയിലുണ്ടായിരുന്ന പണം മോഷ്ടിച്ചിട്ടുണ്ടെന്നും അതിനാല്‍ രണ്ടുമാസം വീട്ടിലേക്കുവിടുന്നില്ലെന്നും പറഞ്ഞിരുന്നു. ഇതില്‍ സംശയം തോന്നിയ അജിത്ത് ഇന്നലെ ഉച്ചയോടെ സ്ഥാപനത്തിലെത്തുകയായിരുന്നു. സംഭവത്തില്‍ അജിത്ത് വെള്ളയില്‍ പോലിസില്‍ പരാതി നല്‍കി. പരാതിലഭിച്ചിട്ടുണ്ടെന്നും പരിക്കേറ്റ യുവാവിന്റെ മൊഴി രേഖപ്പെടുത്തിയശേഷം കേസെടുക്കുമെന്നും വെള്ളയില്‍ പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it