റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് പരിക്ക്

കോട്ടയം: റോഡ് അറ്റകുറ്റപ്പണിക്കായി വഴിയടച്ച് കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് പരിക്കേറ്റു. കോട്ടയം പുളിമൂട് ജങ്ഷനിലാണ് സംഭവം. കാരാപ്പുഴ സ്വദേശി ജിഷ്ണുവിനാണ് പരിക്കേറ്റത്. റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് മറിയുകയായിരുന്നു. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡുണ്ടായിരുന്നില്ല. റോഡിന് കുറുകെ കയര്‍ കെട്ടിയിട്ടുണ്ടെന്ന് തിരിച്ചറിയുന്നതിന് തുണിയോ മറ്റോ കെട്ടാന്‍ പോലും തയ്യാറായില്ലെന്നും ജിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു.
ബൈക്ക് ഓടിക്കുന്നതിനിടെ, കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് അടക്കം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വീഴ്ചയില്‍ കാലിനും കൈയ്ക്കും ഉള്‍പ്പെടെ പരിക്കുണ്ടെന്നും ജിഷ്ണു പറഞ്ഞു. തൊട്ടടുത്ത് എടിഎമ്മിലുണ്ടായിരുന്നവരാണ് ഓടിയെത്തിയത്. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമാണുണ്ടായിരുന്നത്. കരാറുകാരന്‍ മലയാളിയാണെന്നാണ് അറിഞ്ഞത്. എന്നാല്‍, റോഡ് നിര്‍മാണസ്ഥലത്ത് ഉത്തരവാദപ്പെട്ട ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും ജിഷ്ണു പറയുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലും സമാനമായ സംഭവമുണ്ടായിരുന്നു.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT