Latest News

കണ്ണൂരില്‍ യുവാവ് കെട്ടിടത്തില്‍നിന്നു വീണ് മരിച്ച നിലയില്‍

കണ്ണൂരില്‍ യുവാവ് കെട്ടിടത്തില്‍നിന്നു വീണ് മരിച്ച നിലയില്‍
X

കണ്ണൂര്‍: നഗരത്തിനു സമീപം തളാപ്പില്‍ യുവാവിനെ കെട്ടിടത്തില്‍നിന്നു വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കടമ്പൂര്‍ കുറത്തിക്കുണ്ടില്‍ ഹൗസില്‍ കെ സുകുമാരന്റെ മകന്‍ കെ കെ സച്ചിന്‍(26) ആണ് മരിച്ചത്. രാവിലെ 8.30ഓടെ ഇതുവഴി പോവുകയായിരുന്ന യാത്രക്കാരാണ് യുവാവിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. കണ്ണൂര്‍ എല്‍ ഐസി ഓഫിസിനു സമീപം കണ്ണന്‍ സ്മാരക മന്ദിരത്തിനു സമീപത്തെ ഫഌറ്റില്‍ ന്യൂട്രീഷ്യന്‍ ഫുഡ് വിതരണ കമ്പനിയുടെ പാര്‍ട്ണറായി ജോലി ചെയ്തുവരികയായിരുന്നു. രാത്രിയാണ് മരണപ്പെട്ടതെന്നാണ് പോലിസ് നിഗമനം. ഫോണ്‍ ചെയ്യുന്നതിനിടെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണതാണെന്നു സംശയിക്കുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റി.

Young man fell from a building and died in Kannur



Next Story

RELATED STORIES

Share it