Latest News

എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
X

പെരിന്തല്‍മണ്ണ: 1.16 ഗ്രാം എംഡിഎംഎയും 428 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. പുലാമന്തോള്‍ കുരുവമ്പലം സ്രാമ്പിക്കല്‍ അഫ്‌സല്‍ ഉബൈദി(28) നെയാണ് പെരിന്തല്‍മണ്ണ എസ്‌ഐ സി കെ നൗഷാദും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം മാലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജിന് സമീപം വാഹനപരിശോധനയ്ക്കിടെ കൊളത്തൂര്‍ ഭാഗത്തുനിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് വന്ന ബൈക്ക് പോലിസ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് എംഡിഎംഎയും കഞ്ചാവും ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രബേഷന്‍ എസ്‌ഐ ശൈലേഷ്, പോലീസുകാരായ ഷാലു, സജീര്‍, മിഥുന്‍, നജീബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it