യോനൊ പഠിക്കണം; ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കാന്‍ എസ്ബിഐ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ബാങ്കിങ് പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കന്‍ എസ്ബിഐ ഒരുങ്ങുന്നതായി റിപോര്‍ട്ട്. അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിന്ന് തങ്ങളുടെ 90കോടി ഉപഭോക്താക്കളില്‍ നിന്നും ഡെബിറ്റ് കാര്‍ഡുകള്‍ അപ്രത്യക്ഷമാവുമെന്നും പകരം ഓണ്‍ലൈന്‍ സംവിധാനമായ യോനൊ രംഗത്തെത്തുമെന്നും എസ്ബിഐ പറയുന്നതായി ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് ഏകദേശം 90 കോടി ഡെബിറ്റ് കാര്‍ഡുകളും മൂന്നു കോടി ക്രെഡിറ്റ് കാര്‍ഡുകളുമാണ് ഉള്ളത്. എന്നാല്‍, കാര്‍ഡുകള്‍ ഇല്ലാതെ തന്നെ എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കാനും വ്യാപാര സ്ഥാപനങ്ങളില്‍ പണം കൈമാറാനും കഴിയുമെന്ന് എസ്ബിഐ. ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. എസ്ബിഐയുടെ യോനൊ പ്ലാറ്റ്‌ഫോം വഴി രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം കുറയ്ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനോടകം 68,000 യോനോ കാഷ് പോയിന്റുകള്‍ ബാങ്ക് സജ്ജമാക്കിയിട്ടുണ്ട്. ഒന്നര വര്‍ഷം കൊണ്ട് ഒരു ലക്ഷത്തിലധികം യോനോ കാഷ് പോയിന്റുകള്‍ സ്ഥാപിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
തികച്ചും മൊബൈല്‍ ഫോണ്‍ അധിഷ്ടിതമായ സംവിധാനമാണ് യോനൊ സര്‍വീസ്. യോനൊ വെബ്‌സൈറ്റ് വഴിയോ യോനൊ ആപ്പ് വഴിയോ ആദ്യം ലോഗിന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സര്‍വീസ് ലഭിക്കുകയുള്ളു. കൂടാതെ ഒരോ തവണ പണമിടപാട് നടത്താനുമുള്ള പാസ് വേഡ് ലഭിക്കുന്നത് മൊബൈല്‍ വഴിയുമായിരിക്കും.
RELATED STORIES
മന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്ജ്യോതി കോളജില്...
9 Jun 2023 6:14 AM GMTസംസ്ഥാനത്ത് ഇന്ന് അര്ദ്ധരാത്രി മുതല് ജൂലായ് 31 വരെ ട്രോളിങ് നിരോധനം
9 Jun 2023 5:24 AM GMTആറ് വയസ്സുകാരിയുടെ കൊലപാതകം; മഹേഷ് മൂന്നുപേരെ കൊല്ലാന്...
9 Jun 2023 5:07 AM GMTലിവ് ഇന് പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്ത്തകരുടെ സമ്മര്ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്ത്താന്റെയും ചിത്രങ്ങള് സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT