Latest News

സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ മലയോര മേഖലയില്‍ മഴ ഇന്നും തുടരുമെന്നതിനാല്‍ ഡാമുകളിലെ ജാഗ്രതാ നിര്‍ദേശത്തില്‍ മാറ്റമില്ല.

സംസ്ഥാനത്തെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകൡല്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.

പമ്പ, ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി ആനത്തോട് അണക്കെട്ടുകളില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് കൂടിയതോടെ ജലനിരപ്പ് അതിവേഗം ഉയരുകയാണ്.

മുല്ലപ്പെരിയാറില്‍ ജല നിരപ്പ് 138 അടിയായി. ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. അതോടെ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു.

Next Story

RELATED STORIES

Share it